Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
അല്ല തോമസ്സേ... അത് പിന്നെ... നിയമം അങ്ങനെയല്ലേ....അല്ലാതെ വേറൊന്നും ആയിട്ടല്ല.... ഇത് പറഞ്ഞെങ്കിലും നല്ല പേടിയുണ്ടെന്ന് സെക്രട്ടറിയുടെ സംസാരം കേട്ടാൽ തന്നെ അറിയാം...
ആണോ... നിയമം അങ്ങനെയാണല്ലേ...ആണോടോ പ്രിൻസിപ്പാളെ? തോമസ്സേട്ടൻ പ്രിൻസിയോടായി ചോദിച്ചു...
അങ്ങനെ നിയമം ഉണ്ട്.. പക്ഷെ മെറിറ്റ് ഉളള കുട്ടികൾക്ക് അത് ബാധകമല്ല... പ്രിൻസിപ്പൽ കാര്യം പറഞ്ഞു.....
അത് കേട്ടതും തോമസ്സേട്ടൻ കലിപ്പായി.... ഡോ നക്കി നാരായണ... താനൊക്കെ ഇങ്ങനെ പൈസ ഉണ്ടാക്കിയിട്ട് എന്തിനാടോ...
താനൊക്കെ ഇന്നുവരെ എന്തെങ്കിലും ഉപകാരം ആർകെങ്കിലും ചെയ്തിട്ടുണ്ടോടോ??? ഓരോ നിയമം പറഞ്ഞ് ഉടായിപ്പ് ഇറക്കാനായിട്ട്.....
തോമസ്സേ... നിയമം വിട്ടൊരു കളിയില്ല... അതൊക്കെ
നോക്കാൻ ഇവിടെയൊരു മാനേജ്മെന്റ് ഉണ്ട്... സെക്രട്ടറിയും വിട്ട് കൊടുക്കുന്നില്ല....
ആഹാ അങ്ങനെയാണല്ലേ....
എടൊ താൻ നാളെ രാവിലെ കാറിൽ ഇങ്ങോട്ട് വരികയാണെന്ന് വിചാരിക്ക്...
ആഹ് വിചാരിച്ചു... നാരായണൻ തമാശ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു...
വിചാരിച്ചല്ലോ... അപ്പോ
തോമസ്സ് & സൺസ് എന്നെഴുതിയ ടോറെസ്സ് ടിപ്പർ വന്നു തന്റെ കാറിൽ ഇടിച്ചുവെന്ന് വിചാരിക്ക്...
അത് കേട്ടതും സെക്രട്ടറിയുടെ ചിരിയൊക്കെ പോയി... ?
ഹ വെറുതെ വിചാരിക്ക് നാരായണ... ഇപ്രാവശ്യം തോമസ്സേട്ടനാണ് ചിരിച്ചത്....
താൻ ആ അപകടത്തിൽ പെട്ട് സ്പോട്ടിൽ മരിച്ചു.... അപ്പോ താൻ ഇങ്ങനെ ഉണ്ടാക്കിയ പൈസ കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ....
നാരായണൻ സാർ ആകെ വിയർത്തു....തോമസ്സേ എന്ന് പേടിയോടെ വിളിച്ചതും.....
പേടിക്കണ്ടഡോ... വെറുതെ വിചാരിക്കാൻ അല്ലേ പറഞ്ഞുളളു...
അപ്പോ നിയമം ഒക്കെ ശെരിയായില്ലേ..അഡ്മിഷന് അപ്പോ തടസ്സം ഒന്നുമില്ലലോ....
അയ്യോ ഇനി എന്ത് തടസ്സം.... കുട്ടിക്ക് സീറ്റ് റെഡി.......അത് പറഞ്ഞു പേപ്പർ ഒക്കെ സീൽ വെക്കാൻ തുടങ്ങി...
💬 Comments
View all comments