0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.7K
എടുക്കാൻ പറഞ്ഞു.... അത് കേട്ടതും ചുണ്ട് കോട്ടികൊണ്ട് അവൾ ചിണുങ്ങി.... മനസ്സില്ല മനസ്സോടെ ആണെങ്കിലും അവൾ അടുക്കളയിലേക്ക് പോയി... കുറച്ചു കഴിഞ്ഞു ട്രേയിൽ  5 ഗ്ലാസിൽ ജ്യൂസ്‌ ആയിട്ട് വരുന്ന അമ്മുവിനെ കണ്ടപ്പോ ഒരു കൗതുകം... പെണ്ണ് കാണാൻ വരുമ്പോ പെൺകുട്ടി ചായയുമായി നടന്നു വരില്ലേ......അത് തന്നെ..... സത്യത്തിൽ  എനിക്കും അമ്മക്കും കിച്ചൂസിനും  ഒരേ ചിന്തയാണ് ഉണ്ടായത്.... അത് പരസ്പ്പരം നോക്കിയുളള ചിരിയിൽ തന്നെ മനസ്സിലായി... തുളുമ്പി പോകാതെ നോക്കി പയ്യെയാണ് അമ്മുവിന്റെ നടപ്പ്.. അമ്മു നേരെ അമ്മയ്ക്കും കിച്ചുവിനും ജ്യൂസ്‌  കൊടുത്ത് എനിക്ക് നേരെ വന്നുനിന്നപ്പോൾ ജ്യൂസ്‌  എടുത്തതിനൊപ്പം " എന്താ കുട്ടിയുടെ പേരെന്ന്" ഒരു ചിരിയോടെ ഞാൻ ചോദിച്ചതും അമ്മയും കിച്ചുവും വാ പൊത്തി ചിരി തുടങ്ങി.... അമ്മൂസിനു ഞാൻ പറഞ്ഞത് കേട്ട് വല്ലാത്തൊരു നാണം... .... ഇവൾക്ക് നാണം ഒക്കെയുണ്ടോ എന്ന് ചിന്തിച്ചു പോയി...... മുത്തശ്ശനും കൊണ്ട് കൊടുത്തിട്ട് അവളും ഒരു ഗ്ലാസ്സ് ആയി എന്റെ അടുത്തിരുന്നു...
കുട്ടി ഏത് കോളേജിലാണ് പഠിച്ചത് എന്ന് ചോദിച്ചു ഒന്നുകൂടി ചൊറിഞ്ഞതോടെ എന്റെ കയ്യിൽ നഖം അമർത്തിപിടിച്ചിട്ട് കോളേജിൽ ആയിട്ടില്ല ചേട്ടാ എന്ന് പറഞ്ഞു ചിരിച്ചു.... എന്റെ ജീവൻ പോയി.. പിച്ചാനും മാന്താനും ചേച്ചിക്കും അനിയത്തിക്കും നല്ല അറിവാണ്... അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ കിച്ചൂസിനെ മൈൻഡ് ചെയ്യാതെ  അമ്മയോടായി ഞങ്ങൾ ലുലുവിൽ പോയിട്ട് വരാമെന്ന് പറഞ്ഞു..... ആഹ് അധികം രാത്രി ആകാൻ നിക്കാതെ തിരിച്ചെത്തണം എന്ന് അമ്മ ഓർഡർ ഇട്ടു... എന്ന അമ്മൂസ്സേ നമുക്ക് പോയിട്ട് വരാമെന്ന് പറഞ്ഞതും കിച്ചു ഗ്ലാസ്സ് ഒക്കെയെടുത്തു അടുക്കളയിലേക്ക്  ഒറ്റപ്പോക്ക്....

💬 Comments

View all comments