Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
അമ്മു അത് കണ്ടതും എന്തിനാ അതിനെ പറ്റിക്കണെ എന്ന ഭാവത്തിൽ ഒരു നോട്ടം....
ഞാൻ അവളെ കണ്ണടച്ചു കാട്ടിയിട്ട് അമ്മയെ ഒന്ന് നോക്കി... അത് ടിവിയുടെ ഉളളിലാണ്.... നൈസ് ആയിട്ട് എണീറ്റ് അടുക്കളയിലേക്ക് വലിഞ്ഞു.... ചെന്നപ്പോ എന്റെ പെണ്ണിന്റെ മുഖമോന്ന് കാണണം... കടന്നൽ കുത്തിയ പോലുണ്ട്....
എന്നെ കണ്ടപ്പോ തന്നെ കിച്ചൂസ് തിരിഞ്ഞു നിന്ന് ഗ്ലാസ്സ് കഴുകാൻ തുടങ്ങി.... എനിക്ക് അത് കണ്ടിട്ട് ചിരിയും വരണുണ്ട്.....
ഞാൻ അടുത്ത് ചെന്നിട്ട് കിച്ചൂസ്സേ എന്ന് പയ്യെ വിളിച്ചു...
"മ്മ് "എന്നൊരു മൂളൽ മാത്രേ കിട്ടിയുളളു....
എന്ത് പറ്റി... ജ്യൂസ് ഇഷ്ട്ടായില്ലേ... അല്ല മുഖത്തൊരു തെളിച്ചമില്ലലോ എന്റെ പെണ്ണിന്...
ആഹ് ഇഷ്ടായില്ല.... അത് പറഞ്ഞു എന്നെ തളളി നീക്കി, കുറച്ചു തെനയുമായി നേരെ കിളിക്കൂടിന്റെ അടുത്തേക്ക് പോയി
ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലലോ എന്ന് മനസ്സിൽ വിചാരിച്ചു ഞാനും പുറകെ പോയി....
ചെന്നപ്പോ വെറുതെ തെന എറിഞ്ഞു നിൽക്കയാണ് കിച്ചു.....
ഡി കിളിയെ എറിഞ്ഞു കൊല്ലാൻ നോക്കേണ പെണ്ണെ.... അത് കേട്ടതും എറിയൽ ഒന്നൂടി സ്പീഡ് ആയി....
ശോ ഇങ്ങനൊരു കിച്ചുപെണ്ണ്....
പിന്നിൽ ചെന്ന് അരക്കെട്ടിൽ പിടിച്ചതും പെണ്ണൊന്ന് ഞെട്ടി.....
ദേ വിട്ടേ അച്ചേട്ടാ.... ഞാൻ തീറ്റ കൊടുക്കുന്നത് കണ്ടില്ലേ....
ആഹ് ഇങ്ങനെ തീറ്റ കൊടുത്താൽ കിളികൾ അധികം തിന്നേണ്ടി വരില്ല...എന്ന് പറഞ്ഞതും കിച്ചൂന് നൈസ് ആയിട്ട് ചിരി വന്നു... പക്ഷെ പുറത്തുകാണിച്ചില്ല, കലിപ്പ് മോഡിൽ തന്നെ നിക്കുകയാണ് ... ?
അതേയ് കിളിയെ നോക്കി നിന്നാലേ ലുലുവിൽ പോകാൻ വൈകും ?
അതിനു അമ്മുവും അച്ചേട്ടനും അല്ലേ പോകുന്നെ.....പിന്നെ
💬 Comments
View all comments