Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
വർത്താനം കേട്ടാണ് കിച്ചു വന്നെന്നു മനസ്സിലാക്കിയത്......
എന്റെ മോൾ എന്ത് ഇട്ടാലും നല്ല ഭംഗിയുണ്ടെട്ടോ...അമ്മേടെ മോളാണെന്നൊക്കെ പറഞ്ഞു അമ്മ അവളെ കൊഞ്ചിക്കുകയാണ്....
അപ്പോൾ തന്നെ സോഫയിൽ ഇരുന്ന അമ്മു തിരിഞ്ഞു നോക്കീട്ട്....
അമ്മേ അപ്പോ ഞാനോ?????
ഹിഹി... മോൾ പിന്നെ അമ്മേടെ മുത്തല്ലേടാ...... ?
അതോടെ അമ്മുവിന് സമാധാനായി..
ഇതെല്ലാം കണ്ട് സമാധാനത്തോടെ ഞാൻ പുറത്തേക്ക് വന്നു.......
ചന്ദനം തൊട്ട് ഒരു ഇളം മഞ്ഞ ചുരിദാറിൽ അമ്മയുടെ അടുത്ത് ഒരു ചെറിയ കുട്ടിയെപ്പോലെ നിൽക്കയാണ് എന്റെ പെണ്ണ്......
പോകാം.... എന്റെ ചോദ്യം കേട്ടതും അമ്മു ചാടി എണീറ്റു എന്റെ കയ്യിൽ തൂങ്ങി ..... കിച്ചുവിനെ കയ്യിൽ പിടിച്ചു അമ്മയും ഇറയത്തേക്ക് നടന്നു....
ഡാ പയ്യെ പോണേ.... കുട്ടികളെ ശ്രദ്ധിച്ചോണം...ഈ അമ്മടെ കാര്യം...
ഷൂ ഇടുന്നതിനിടയിൽ മുഖത്ത് നോക്കാതെ ആഹ് എന്ന് മറുപടി പറഞ്ഞു...
കിച്ചു അമ്മയോടും മുത്തശ്ശനോടും യാത്ര പറഞ്ഞ് ചെരുപ്പിട്ട് കൊണ്ട് നിന്നതും , മോളെ നിന്നെ എന്നും പറഞ്ഞ് അമ്മ അകത്തുപോയി ഒരു പൊട്ടെടുത്ത് കിച്ചുവിന്റെ നെറ്റിയിൽ കുത്തി....
എന്റെ പെണ്ണിനെ അമ്മയിങ്ങനെ സ്നേഹിക്കുന്നത് കണ്ട് നിൽക്കാൻ തന്നെ ഒരു വല്ലാത്ത ഫീലാണ്....
പൊട്ട് ഒന്നുകൂടി അമർത്തി വെച്ചോ..
ഇനി പറന്നു പോയി ആരുടേം കവിളിൽ ഇരിക്കണ്ട എന്ന് പറഞ്ഞ് അമ്മ ഒന്ന് ചിരിച്ചു......
അത് കേട്ടതും ഞാനും കിച്ചുവും പരസ്പ്പരം നോക്കി കണ്ണ്മിഴിച്ചു പോയി......
കിച്ചുവിന്റെ മുഖം ചുവന്നത് കണ്ട് അമ്മക്കും ഒരു കൗതുകം .......
ഈ അമ്മ??
എന്ന വൈകണ്ട... വേഗം ഇറങ്ങിക്കോ എന്ന് കേട്ടതും ഞങ്ങൾ എസ്‌കേപ്പ് ആയി.....അമ്മു പതിവ്
💬 Comments
View all comments