Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
എതിർക്കാൻ പോയിട്ട് ഒന്ന് മിണ്ടാൻ പോലും പാവത്തിന് കഴിയുന്നില്ല.....
കിച്ചൂസ്സേ...... എന്റെ സ്നേഹത്തോടെയുളള വിളിയാണ് അവളെ ഉണർത്തിയത്....
രാവിലെ തല മതിലിൽ മുട്ടിയിട്ട് ഇപ്പോള വേദന വരണേ.... നെറ്റി തൊട്ടുകാണിച്ചുകൊണ്ട്,ദേ ഇവിടെ നല്ല വേദനയുണ്ടെന്ന് ഞാൻ പറഞ്ഞു
അത് കേട്ടതും അവളുടെ മുഖം മാറി.... അച്ചേട്ടാ നോക്കട്ടെ....എന്ന് പറഞ്ഞു അവൾ എന്റെ തലയുടെ ഇരുവശത്തും പിടിച്ചു നോക്കാൻ തുടങ്ങി...... പക്ഷെ ഞാൻ തല താഴ്ത്തികൊടുത്തില്ല...
അച്ചേട്ടാ ഒന്ന് കുനിഞ്ഞേ... നിക്ക് കാണാൻ പറ്റണില്ല...
പക്ഷെ ഞാനതൊന്നും കേട്ടില്ല എന്ന് ഭാവിച്ചു നിന്നു......
എന്റ അച്ചേട്ടൻ അല്ലേ... ഒന്ന് നോക്കട്ടെ .....
എന്റെ കാലിൽ ചവിട്ടിയാൽ പൊക്കം കിട്ടും...അങ്ങനെ നോക്കി കണ്ടാൽ മതി....അതും പറഞ്ഞു ഞാൻ പിന്നെയും കണ്ണടച്ച് നിന്നു... ?
എന്റെ ഉദ്ദേശം മനസ്സിലായി, എന്നെ പിച്ചി പൊളിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി......പതിയെ കാലുകൾ എന്റെ പാദങ്ങളിൽ ചവിട്ടികൊണ്ട് അവൾ ഉയർന്നു..... ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളെ ചുറ്റി...... എന്റെ ഇരുതോളിലും കൈകൾ വെച്ചുകൊണ്ട് അവൾ നെറ്റിയിലേക്ക് നോക്കി.......
നല്ല വേദനയുണ്ടോ അച്ചേട്ടാ.....വിഷമത്തോടെയുളള അവളുടെ ചോദ്യത്തിൽ എനിക്കൊന്നും പറയാൻ സാധിച്ചില്ല....
കിച്ചൂസിന്റെ ശ്വാസം എന്റെ മുഖത്തേക് വരുന്നുണ്ട്.... ആ ശ്വാസമാണ് ഞാനപ്പോൾ ശ്വസിച്ചത്...
ഒരു തണുപ്പ് നെറ്റിയിലേക്ക് വന്നപ്പോളാണ് ഞാൻ കണ്ണ് തുറന്നത്... അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ അമർന്നതാണ്....
ഇപ്പോ മാറിയില്ലേ അച്ചേട്ടാ എന്ന് വളരെ നിഷ്കളങ്കമായാണ് അവൾ ചോദിച്ചത്.....
മ്മ്മ്... ഇപ്പോ മാറി എന്ന് വല്ലാത്തൊരു സന്തോഷത്തോടെ പറഞ്ഞ എന്നെയവൾ കൗതുകത്തോടെ നോക്കുകയാണ്....
പെട്ടെന്നാണ് ബൈക്ക് വന്ന ശബ്ദം കേട്ടത്... അതോടെ
💬 Comments
View all comments