Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
എടുത്തോ ....
അച്ചുച്ചേട്ടാ... ബാഗ് ഒരെണ്ണം ഉണ്ടെല്ലോ.... എനിക്ക് അത് മതിയെന്ന് അമ്മു പറഞ്ഞതും...
ഓഹ് പിന്നെ ...അതവിടെ തൂക്കിയിട്ടേക്കുന്നത് ഞാൻ കണ്ടു ...നിറം ആകെ മങ്ങി ....അതിനി വേണ്ട ......
അത് കേട്ടതും അമ്മു ആകെ വല്ലാതായി.....
എന്തിനാ ഏട്ടാ ഇതൊക്കെ എന്നർത്ഥത്തിൽ കിച്ചുവും എന്നെ നോക്കുകയായിരുന്നു ...
ഞാൻ അല്ലേ വാങ്ങിത്തരുന്നത് എന്ന് ചിരിയോടെ പറഞ്ഞിട്ട് അവിടെയിരുന്ന ഏറ്റവും നല്ല ബാഗ് തന്നെയെടുത്ത് എന്റെ കൊച്ചിന്റെ കയ്യിലേക്ക് കൊടുത്തു....
പാവം ...അമ്മു ആ ബാഗ് വല്ലാത്ത ഇഷ്ടത്തോടെ മുറുക്കെ പിടിച്ചുകൊണ്ടു എന്നെനോക്കി ....
അതെയ് ഏട്ടൻ മോൾക്ക് എന്ത് വാങ്ങിത്തന്നാലും അത്രേം സന്തോഷത്തോടെയാ വാങ്ങി തരുന്നേ ...അപ്പോ ഇങ്ങനെ വിഷമിക്കാതെ വേണം അതൊക്കെ വാങ്ങി കയ്യിൽ പിടിക്കാൻ കേട്ടല്ലോ...
അമ്മു തലയാട്ടികൊണ്ട് കിച്ചുവിനെ നോക്കി.... അത് ശെരി... കിച്ചൂനെ പേടിച്ചിട്ടാണപ്പോ........
ഡി കിച്ചൂസ്സേ... ഇവിടുന്ന് ഒന്നും വാങ്ങിക്കരുത് എന്നാണല്ലേടി താഴെവെച്ച് അമ്മൂനോട് പറയുന്നുണ്ടായത്....അത് പറഞ്ഞു ഞാൻ കിച്ചുവിനെ കണ്ണുരുട്ടി കാണിച്ചു?......വെറുതെയല്ല എന്റെ അമ്മൂന് ഒരു ഉഷാറില്ലാതെ......
അച്ചേട്ടാ ഇവിടെയൊക്കെ എല്ലാത്തിനും കുറെ പൈസയാകും ...അതോണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ?......
ഹിഹി ...കിച്ചൂനോട് വെറുതെ ഒന്നിട്ട് നോക്കിയതാ ...അപ്പോതന്നെ കാര്യം ഇങ്ങോട്ട് പോന്നു .....ഇതിനൊക്കെ ഒന്നും മറച്ചുവെക്കാനുളള കഴിവില്ലലോ ദൈവമേ എന്നോർത്തു ഞാൻ ചിരിച്ചുപോയി...... ?
എന്താ അച്ചേട്ടാ ചിരിക്കണേ ..കിച്ചു ഞാൻ അവളെ കളിയാക്കുകയാണെന്ന മട്ടിൽ എന്നോട് ചിണുങ്ങി......
ഏയ്യ് ഒന്നുല്ല എന്റെ പെണ്ണെ ....
വാ, വാ.....വേറെയും കുറച്ചു ഷോപ്പിംഗ് ഉണ്ട് ...അത് കഴിഞ്ഞിട്ട് വേണം മെട്രോ കേറാൻ ....
മെട്രോയെന്ന് കേട്ടതും
💬 Comments
View all comments