Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
?
നമ്മുടെ ഹരിശ്രീ അശോകൻ പറയുന്ന പോലെ...ഹായ് എന്തായാലും മരണം ഉറപ്പായി.. ???
ശോ ഇങ്ങനെ രണ്ടെണ്ണം എന്ന് മനസ്സിൽ ആലോചിച്ചു ചിരിച്ചു പോയിട്ടാ... ?
എന്റ അമ്മുകുട്ട്യേ...വണ്ടി ഓടിക്കുമ്പോ കണ്ണ് മാറ്റാൻ പറ്റോഡാ... പിന്നെ പിന്നിലിരുന്ന് എന്റേം കിച്ചൂന്റേം ഫോട്ടോയെടുത്ത അതിൽ എന്റെ മോൻ എങ്ങനാ ഉണ്ടാവാ...അതോണ്ടല്ലേ കിച്ചേച്ചി വഴക്ക് പറഞ്ഞപ്പോ ഏട്ടൻ ഒന്നും പറയാഞ്ഞേ.....
ഡി കിച്ചു... ആ ഫോൺ വാങ്ങി സെൽഫി എടുത്തേ... അല്ലാതെ എന്റെ കൊച്ചിനെ വെറുതെ പിണങ്ങല്ലേ...
അത് കേട്ടതും അമ്മു ഒന്ന് സമാധാനപ്പെട്ടു....
നീ ആ ഫോൺ കിച്ചേച്ചിക്ക് കൊടുത്തേ...
ഫോൺ കൊടുത്തതും അമ്മു കൊഞ്ഞനം കുത്തി കാട്ടി... ഞഞഞാ എന്ന് കിച്ചു തിരിച്ചും പറഞ്ഞതോടെ പ്രശ്നം സോൾവ്... ഹിഹി.... ഇതൊക്കെ കണ്ടിരിക്കാൻ തന്നെയൊരു രസാട്ടോ ?....
അങ്ങനെ ഒരു സെൽഫി എടുത്തതും അമ്മു അപ്പോ തന്നെ സ്റ്റാറ്റസ് ആക്കി....
നമ്മൾ ലുലുവിൽ പോണത് എല്ലാരും അറിയട്ടെ?.....അമ്മു ഒരു കളളചിരിയോടെ പറഞ്ഞു...
അങ്ങനെ ഞങ്ങൾ കോട്ടപ്പുറം പാലം കഴിഞ്ഞപ്പോളാണ്,
ദേ അച്ചേട്ടാ അച്ഛൻ വരുന്നു, ദേ നോക്ക്.... കിച്ചു എതിരെ വരുന്ന അച്ചനെ നോക്കികൊണ്ട് പറഞ്ഞതും, ഞാൻ ലൈറ്റ് ഇട്ട് കാണിച്ചു.......
പക്ഷെ അച്ഛൻ മൈൻഡ് ചെയ്യാതെ പോയി....
അയ്യോ കഷ്ട്ടായി ..അച്ഛൻ കണ്ടില്ല എന്ന് കിച്ചു ചുണ്ടുകോട്ടിക്കൊണ്ട് പറഞ്ഞു...
ഏയ്യ് .... കണ്ടിട്ടുണ്ടാവും.... പിന്നെ വണ്ടി ഓടിക്കുമ്പോ ആൾ എന്തിരൻ ആണെടി... കൈ പൊക്കി കാണിക്കലൊന്നും ചെയ്യില്ല പെണ്ണെ എന്ന് പറഞ്ഞതും കിച്ചൂന് ചിരി വന്നു.....
അങ്ങനെ അമ്മൂനെ ചേർത്ത സ്കൂൾ എത്തിയപ്പോ.. ദേ കിച്ചേച്ചി നോക്ക്...
💬 Comments
View all comments