Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
ഇതാ സ്കൂൾ.... അത് പറഞ്ഞു അമ്മു സീറ്റിൽ നിന്നെണീറ്റ് കിച്ചൂന്റെ തല പിടിച്ചു തിരിച്ചു വെച്ചു ?......
കിച്ചു തല താഴ്ത്തി സ്കൂൾ ആകെയൊന്ന് നോക്കുകയാണ്.....
ശോ... അമ്മൂസ്സേ.... നമ്മൾ ഒരു കാര്യം മറന്നെടാ.... യൂണിഫോം തയ്പ്പിക്കാൻ കൊടുത്തില്ലലോ..
അത് പറഞ്ഞു ഞാൻ അമ്മൂനെ നോക്കി... ?
പക്ഷെ അവൾക്കു വല്ല്യ ഭാവമാറ്റം ഒന്നും ഉണ്ടായില്ല...... കുറച്ചു ദിവസം കളർ ഡ്രെസ്സിൽ തകർക്കാം എന്നാവും അവൾ ചിന്തിക്കണേ?...
പെട്ടെന്നാണ് എന്റെ ഫോൺ അടിച്ചത്..... ഫോൺ എടുത്ത് ആരാണെന്നു നോക്കാൻ കിച്ചുവിന് കൊടുത്തു.....
കഷ്ടപ്പെട്ട് ആഷിക്ക് എന്നവൾ വായിച്ചെടുത്തു...... എടുക്കണോ അച്ചേട്ടാ...
ആഹ് എടുത്തിട്ട് കാര്യം ചോദിക്ക്.. ഞാൻ വണ്ടി ഓടിക്കാന്ന് പറഞ്ഞോ....
എന്റെ സമ്മതം കിട്ടിയതും കിച്ചു ഫോണെടുത്തു......
ഹലോ....
അതേ ഏട്ടൻ വണ്ടി ഓടിക്കാ....അത്യാവശ്യം ആണോ...
ഇപ്പോ ലുലുവിൽ പോകുകയാ....
അവൻ എന്തൊക്കെയോ കിച്ചുവിനോട് പറയുന്നുണ്ട്.. കിച്ചു അതൊക്കെ കേട്ട് ഒരു ചിരി ഒക്കെയായി ഇരിക്കയാണ്.......
എന്ന വൈകിട്ട് വിളിക്കാൻ പറയാം എന്ന് പറഞ്ഞു കിച്ചു ഫോൺ കട്ടാക്കി....
എന്താ കിച്ചുവേ... അവളുടെ കളളചിരി കണ്ട് ഞാൻ ചോദിച്ചു...
ആരാ അച്ചേട്ടാ ഇത്..... എന്നോട് ചോദിക്ക്യാ, വീട്ടിൽ അറിയാതെ കറങ്ങാൻ പോകേണോ എന്നൊക്കെ...?
ഹിഹി... ഫെബിനെ പോലെ തന്നെ ഒരു കൂട്ടുകാരനാ...ആഷിക്, ആഹ് ഗുരുവായൂർ പോയി വന്നപ്പോ ഒരു ബസ്സ് ഒപ്പം നിന്ന് ഓടിയപ്പോ നീ പേടിച്ചത് ഓർക്കണില്ലേ....ആ ബസ്സ് ഓടിക്കണത് ഇവനാ...
അയ്യോ, അന്ന് ഞാൻ എന്ത്മാത്രം പേടിച്ചൂന്ന് അറിയോ.... ഈ ചേട്ടനെ കാണുമ്പോ വഴക്ക് പറയണേ അച്ചേട്ടാ.... കിച്ചു കാര്യത്തിൽ തന്നെ പറയണ
💬 Comments
View all comments