0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
കേട്ടിട്ടു എനിക്ക്   ചിരിയ വരണേ...പാവം... മ്മ്മ്...നേരിട്ട് കാണുമ്പോ പറഞ്ഞ മതിയെന്ന് പറഞ്ഞു  ഞാൻ ചിരിച്ചു... കുറച്ചു നേരായിട്ട് അമ്മൂന്റെ അനക്കമൊന്നും ഇല്ലല്ലോ.... ഡാ അമ്മൂസ്സേ... എന്താടാ മിണ്ടാതെ... വഴിയിൽ ഇറങ്ങി പോയ.... അച്ചുച്ചേട്ടാ ഞാൻ വാട്ട്സാപ്പിൽ കേറിയെക്ക...സ്റ്റാറ്റസ് കണ്ട് എത്ര പേരാണ് റിപ്ലൈ തന്നേക്കുന്നെന്ന് അറിയോ? ...അമ്മൂന് ഹാപ്പിയാകാൻ അതൊക്കെ തന്നെ ധാരാളം... ? അച്ചുച്ചേട്ടാ.... പിന്നെ, ഒരു കാര്യം.... എന്താടാ അമ്മൂസ്സേ... ഒന്ന് രണ്ട് പേരായി ഇപ്പോ ചോദിക്കുന്നെ... "എന്ന ചേച്ചിടേം ചേട്ടന്റേം കല്യാണമെന്ന് "..... ? അത് കേട്ടതും ഒരേ സമയം ഒരുപോലെ ഞാനും കിച്ചുവും പരസ്പ്പരം നോക്കി കണ്ണ് മിഴിച്ചു  ചിരിച്ചുപോയി...കിച്ചുപെണ്ണിന് നാണം വന്നിട്ട്  മുഖം മാറ്റി പുറത്തോട്ട് നോക്കിയിരുന്നു ...എന്നാലും കവിളിൽ ചിരി വരുന്നത് എനിക്ക് കാണാം..... ഇങ്ങനൊരു പെണ്ണ്.... എന്നിട്ട് അവരോടൊക്കെ എന്ത് പറഞ്ഞെടാ.... ഹിഹി.... അത് അനഘ ചോദിച്ചപ്പോ ഞാൻ പറഞ്ഞു രണ്ട് പിളേളരൊക്കെ ആയിട്ട് മതി കല്യാണം എന്നാ തീരുമാനിച്ചേക്കണേന് ??..... അത് കേട്ടതും കിച്ചു വാ പൊത്തി ചിരി തുടങ്ങി....അതിനു ചിരിയടക്കാൻ പറ്റണില്ല....? അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു 1 മണി ആയപ്പോ ലുലു എത്തി.... രണ്ടിനേം ഇറക്കി വണ്ടി പാർക്ക് ചെയ്തോണ്ടിരുന്നപ്പോ  കിച്ചു അമ്മൂനോട് എന്തൊക്കെയോ പറയുന്നുണ്ട്...അമ്മു അതൊക്കെ തലയാട്ടികൊണ്ട് കേൾക്കുന്നു... ഞാൻ വണ്ടിയിൽ നിന്നിറങ്ങി അടുത്തേക്ക് ചെന്നപ്പോ വേഗം സംസാരം നിർത്തി...
എന്റെ കൊച്ചിനെ വഴക്ക് പറയേണ നീ.... കിച്ചുവിനോട് ചോദിച്ചു കൊണ്ട് അമ്മൂനെ ചേർത്ത്പിടിച്ചു... എന്റച്ചേട്ടാ... ഞാൻ വഴക്കൊന്നും പറഞ്ഞില്ല.....ശ്വാസം മുട്ടണു ഇവിടെ നിന്നിട്ട്.... അകത്തേക്ക് കേറാം എന്ന് പറഞ്ഞു കിച്ചു നടന്നു....

💬 Comments

View all comments