Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
പെട്ടെന്ന് അവൾ തിരിച്ചു അടുത്തേക്ക് വന്നിട്ട്...
അതിനു എനിക്ക് വഴി അറിയില്ലലോ എന്ന് ചിരിയോടെ പറഞ്ഞു?.....
ഹിഹി... അത് കേട്ടപ്പോ അമ്മുവും ഞാനും ചിരിച്ചു പോയി...
അങ്ങനെ ഞങ്ങൾ മാളിലേക്ക് കേറി.......
പക്ഷെ പതിവ് തെറ്റിച്ചു അമ്മു കയ്യിൽ തൂങ്ങിയിട്ടില്ല...
അമ്മൂസ്സേ ആദ്യം എവിടെക്കാ പോകണ്ടേ....ഞാൻ ചോദിച്ചത് കേട്ട് അമ്മു ചിരിക്കയല്ലാതെ ഒന്നും മിണ്ടുന്നില്ല......
ഹ ചിരിക്കാതെ പറയെടാ...
അച്ചുച്ചേട്ടാ...ക്ലാസ്സിൽ വെച്ച് കൂട്ടുകാരികൾ ഇവിടെ വന്ന കഥയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ ഒന്ന് കാണാൻ വല്ലാത്ത കൊതി തോന്നിട്ടുണ്ട്... എല്ലാം കാണണം... എനിക്ക് അത്രേ വേണ്ടു...?
അമ്മു അത് പറഞ്ഞപ്പോ എനിക്ക് ചെറിയൊരു സങ്കടം തോന്നി....പക്ഷെ അവളുടെ ആഗ്രഹങ്ങളൊക്കെ അറിയാതെ തന്നെ ഞാൻ സാധിച്ചു കൊടുക്കുകയാണെന്ന് ഓർത്തപ്പോ സന്തോഷവും...
എന്നാ നമുക്ക് ആദ്യം ഫുഡ്കോർട്ടിൽ പോയി ഫുഡ് അടിച്ചിട്ടേ ബാക്കി കാര്യമുളളു എന്ന് പറഞ്ഞു കൈ അമ്മൂസിനു നേരെ നീട്ടി...
ഹിഹി... കാന്തം ഒക്കെ ഒട്ടിപിടിക്കില്ലേ.. അത് പോലെയാ അവൾ കയ്യിൽ തൂങ്ങിയത്...
കിച്ചുവിനെ നോക്കി അവളുടെ കൈയിൽ ഞാൻ കോർത്തു പിടിച്ചു...
അവൾ അതാഗ്രഹിച്ചിരുന്നു എന്ന് ആ ചിരി കണ്ടപ്പോ മനസ്സിലായി....
ഇവിടെ എത്രയോ വട്ടം വന്നിട്ടുണ്ട്.. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു സന്തോഷമാണ് ഇന്നെനിക്ക്...
സത്യത്തിൽ തെല്ലൊരു അഭിമാനത്തോടെയാണ് ഞാൻ നടക്കുന്നത്...
ഇപ്പോ ആര് കണ്ടാലും കിച്ചു എന്റെ വൈഫും, അമ്മൂസ് എന്റെ അനിയത്തിയും ആണെന്നെ തോന്നു...
നേരെ ഫുഡ് കോർട്ടിൽ പോയി 3സീറ്റ് പിടിച്ചു.... "എന്താടാ കഴിക്കാൻ വേണ്ടേ"...അമ്മുവിനോടായി ചോദിച്ചു...
അച്ചുചേട്ടൻ തന്നെ പറഞ്ഞ മതിയെന്നായിരുന്നു അവളുടെ മറുപടി.....അമ്മു കിച്ചുവിനെ നോക്കിയാണ് അത് പറഞ്ഞതും...
എന്റെ
💬 Comments
View all comments