Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]
കൊച്ചെന്താ ഇന്ന് ഇങ്ങനെ... അല്ല അവൾക്ക് വേണ്ടത് ഒരു മടിയും കൂടാതെ പറയുന്ന പെണ്ണാ...അതും ആലോചിച്ചു ഞാൻ കിച്ചുവിനെ നോക്കി.... ആഹ് ഇവിടെ പിന്നെ എന്നിഷ്ടം നിന്നിഷ്ടം ആണല്ലോ എന്നുപറഞ്ഞു കളിയാക്കികൊണ്ട് ഞാൻ ഓഡർ കൊടുക്കാൻ പോയി....
ഒരു മഷ്‌റൂം നൂഡിൽസ്, ഒരു ഫ്രൈഡ് റൈസ്, ചപ്പാത്തി,3 പീസ് kfc, 3ചിക്കെൻ മോമോസ്, എന്നിങ്ങനെ പല ഐറ്റംസ് ആണ് ഓഡർ ചെയ്തത്...
അങ്ങനെ ഞങ്ങൾ മൂന്നും കൂടി വന്നവരേം പോണവരേം നോക്കി , പിളേളർ ഐസ് സ്കേറ്റിംഗ് ചെയ്യണതൊക്കെ കണ്ട് ഇരിപ്പായി...
സത്യം പറയാലോ... മൂന്നിനും നല്ല വിശപ്പായെന്ന് തമ്മിലുളള നോട്ടം കണ്ടാൽ തന്നെയറിയാം.... ?
ഇത്തിരി കഴിഞ്ഞപ്പോ തൊപ്പിയൊക്കെ വെച്ച് ഒരു പെണ്ണും ചെക്കനും ഫുഡ് കൊണ്ടുവന്നു.... ഇവറ്റകളുടെ ജാഡ കാണുമ്പോളാണ് ദേഷ്യം വരുന്നത്... നമ്മളെന്തോ ഫ്രീ ആയിട്ട് കഴിക്കാൻ ഇരിക്കണ പോലെയാ പെരുമാറ്റം.....
അതൊക്കെ നമ്മുടെ കുഞ്ചൂന്റെ തട്ടുകട... എന്താ സെർവിങ്ങ്...
ചിരിച്ചുകൊണ്ടല്ലാതെ കുഞ്ചു ഒരു ഓംലറ്റ് പോലും അടിക്കില്ല..... ?
വേഗം തന്നെ അറ്റാക്കിങ്ങ് തുടങ്ങി...
നൂഡിൽസ് അമ്മു കഴിക്കുന്നതിനൊപ്പം എനിക്കും കിച്ചുവിനും വായിൽ വെച്ച് തരുന്നുണ്ട്.....അപ്പോളാണ് ഒരു പെൺകുട്ടി ഫ്രീ ഡ്രിങ്ക് ആയി പെപ്സി കൊണ്ടുവന്നത്.... എന്നോട് ചിരിച്ചുകൊണ്ട് തന്നെ അത് സെർവ് ചെയ്യുകയാണ്....
അപ്പോളാണ് കിച്ചു അതിന്റെ മുഖം ശ്രദ്ധിച്ചത്....
അഞ്ജനാ.... ഡി.......
സീറ്റിൽ നിന്ന് ചാടിയെണീറ്റാണ് കിച്ചു വിളിച്ചത്.... സന്തോഷത്തിൽ ആയിപോയത് കൊണ്ടാകും ഇത്തിരി ശബ്ദം കൂടിപ്പോയി....
കൃഷ്ണേ..... നീയോ.....ദൈവമേ..
എവിടെയായിരുന്നെടി......
പറ്റുന്നപോലെ എവിടെയൊക്കെ അന്വേഷിച്ചു എന്നറിയോ.....ഒരു വിവരോം അറിയാതെ ഞാൻ വല്ലാതെ വിഷമിച്ചു.... കിച്ചു വിഷമത്തോടെയും ഇത്തിരി
💬 Comments
View all comments