0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
ദേഷ്യത്തോടെയും ആണത് പറഞ്ഞത്...
പെട്ടന്നാണ് രണ്ടുപേരുടെയും കണ്ണ് നിറഞ്ഞത്...... ഞാൻ ഇതൊക്കെ കണ്ട് അമ്മൂസിനോട് ഇതാരാണെന്ന് കണ്ണുകൊണ്ട് കാണിച്ചു... ചുണ്ട് കോട്ടികൊണ്ട് അറിയില്ലെന്ന് അമ്മു ആക്ഷൻ ഇട്ടു... എന്തായാലും അടുത്ത ഏതോ കൂട്ടുകാരിയാണ്... പെട്ടെന്നാണ് വേറൊരു പയ്യൻ വന്നു ആ കുട്ടിയോട് മാനേജർ ശ്രെദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞത്.... അത് കേട്ടതോടെ കണ്ണൊക്കെ തുടച്ചു ഒരു 3 മണിയോടെ ഷിഫ്റ്റ്‌ കഴിയും.. അപ്പോ കാണാമെന്നു പറഞ്ഞു പോയി..... കിച്ചുവിന് വല്ലാത്ത സങ്കടം.... ആരാ കിച്ചൂസ്സേ അത്.... എന്റെ ചോദ്യം കേട്ടപ്പോ കിച്ചുവും കണ്ണൊക്കെ തുടച്ചു നേരെയിരുന്നു... അതെന്റെ കൂട്ടുകാരിയാ അച്ചേട്ടാ, അഞ്ജന.... കിച്ചേച്ചി ഇതാണോ അഞ്ജന ചേച്ചി.... ഒരിക്കൽ നമ്മുടെ വീട്ടിൽ വന്ന .. ആ ചേച്ചിയാണോ ഇത്??? അമ്മുവിന് ചെറിയൊരു ഓർമ കിട്ടി. മ്മ്... അതേടാ... മുഖമൊക്കെ  ആകെ മാറിപ്പോയി... കിച്ചു തെല്ലൊരു വിഷമത്തോടെ  അമ്മുവിനോടായി  പറഞ്ഞു... പ്ലസ് ടു തൊട്ട് ഡിഗ്രി വരെ ഒന്നിച്ചായിരുന്നു ഞങ്ങൾ.....കോളേജ് കഴിയനായപ്പോ ഒരു സംഭവം ഉണ്ടായി... അതിനു  ശേഷം ഇന്നാ കാണുന്നെ... കിച്ചു എന്തൊക്കെയോ ഓർത്തെന്ന പോലെ എന്നോട് പറഞ്ഞു.... എന്താടാ... പ്രശ്നം വല്ലതും.... ഞാൻ ചെറിയൊരു വേവലാതിയോടെയാണ് ചോദിച്ചത്... അമ്മുവും ഒരു ആകാംഷയോടെ ഇരിക്കയാണ്...
പിന്നെ പറഞ്ഞു തരാ ഏട്ടാ..... കിച്ചുവിന് അപ്പോളും ചെറുതായി കണ്ണ് നിറയണുണ്ടായിരുന്നു.... ഹ്മ്മ്... എന്നാ വേഗം കഴിക്ക്... അങ്ങനെ ഞങ്ങൾ ഒരു തരി ബാക്കി വെക്കാതെ ഫുൾ തട്ടി.....കൈ കഴുകിയതും ഞാൻ കിച്ചുവിനോട്, നമുക്ക് കൂട്ടുകാരിയെ കാണണ്ടേ.... മ്മ്... വേണം ഏട്ടാ... രണ്ട് വർഷായി കാണാതെ പോയ സാധനമാ അത്... അത് പറഞ്ഞപ്പോ കളഞ്ഞുപോയ

💬 Comments

View all comments