0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
എന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു കിച്ചുവിന്..... മ്മ്...  ഇപ്പോ രണ്ട് മണിയല്ലേ  ആയിട്ടുളളു... ഒരു കാര്യം ചെയ്യാം...ഞാൻ പോയി  നമ്പർ കൊടുക്കാം.. എന്നിട്ട്  താഴേക്ക് പോകാം... അതാകുമ്പോ അതിന്റെ  ജോലി കഴിയുമ്പോൾ വിളിച്ച  നമുക്ക് കാണാമല്ലോ..... അത് കിച്ചൂനും സന്തോഷായി..... ഞാൻ നേരെ റെസ്റ്റോറന്റിൽ ചെന്ന് നൈസ് ആയിട്ട്  നമ്പർ കൊടുത്ത് പോന്നു.... അങ്ങനെ ഞങ്ങൾ അവിടം ഒന്ന് ചുറ്റി റൈഡ് ഉളള ഭാഗത്തേക്ക് പോയി.... വല്ല്യ ആൾക്കാർക്ക്  കേറാൻ പറ്റിയ ടൈപ്പ് ഒരു റൈഡ് ഉളളു... അത് ആളെ ചെറുതായിട്ടൊന്ന്  കറക്കി പിഴിഞ്ഞെടുക്കും... അത് കൊണ്ട് ഞാനും കിച്ചുപെണ്ണും സുലാൻ പറഞ്ഞു കേറിയില്ല.... അമ്മു പക്ഷെ അതിൽ കേറി വല്ല്യ ധൈര്യമൊക്കെ കാണിച്ചിരുപ്പുണ്ട്...... അപ്പോളാണ് കിച്ചു അമ്മുവിന്റെ ടോപ്  ശ്രദ്ധിക്കുന്നേ... അത് പറക്കാതെ പിടിക്കാൻ കാൽമുട്ടിൽ തട്ടികൊണ്ട് കിച്ചു കൈ കൊണ്ട് കാണിച്ചു... 10 പേരായതോടെ സാധനം കറങ്ങാൻ തുടങ്ങി..... ആഹാ പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ.... പമ്പരം കണക്കിന് കറങ്ങി കറങ്ങി..... ? ഹിഹി... ഈ പാട്ടാണപ്പോ മനസ്സിൽ വന്നത്... കറങ്ങുന്നത് അമ്മു ആണെങ്കിലും കിച്ചൂവിനാണ് പേടി .... എന്റെ കൈവിരലിൽ പിടിച്ചു ഒടിച്ചില്ലെന്നുളളു...പക്ഷെ ഞാൻ ആ സുഖമുളള വേദനയും  ആസ്വാധിച്ചു നിൽക്കയാണ്..... ? കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ....അപ്പോ ഓരോ നിമിഷവും  എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്... ? ഒരു 5മിനിറ്റ്  കഴിഞ്ഞ് അമ്മു ഇറങ്ങി.... ഒരു ചിരിയോടെയാണ് നടന്നു വരുന്നതെങ്കിലും കിളി പോയ അവസ്ഥയാണ്...

💬 Comments

View all comments