0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
കേട്ടതും പോ ഏട്ടാ എന്നവൾ ചുണ്ട്കോട്ടി കാണിച്ചു.... അമ്മ ഉളളത്കൊണ്ട് ഒരു പിച്ചു ഒഴിവായി.... ? അല്ല കവറിൽ എന്തൊക്കെയാ...... അമ്മ കവർ എടുത്ത് കൊണ്ട് ചോദിച്ചു..... കുറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി , ഒരു ചെറിയ ഷോപ്പിംഗ് .... ഞാൻ ടീവിയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു...... ആഹ് നന്നായി..... പക്ഷെ ഇതിലെങ്ങാനും നീല ഷർട്ട് കണ്ടാൽ,  കത്തിച്ചു കളയും ഞാൻ ... പറഞ്ഞേക്കാം.... ഓഹ് അതിനു ഞാൻ ഒന്നും വാങ്ങിയില്ല........ അമ്മുവിനും കിച്ചുവിനും മാത്രം എടുത്തുളളു.....  അമ്മ എന്റെ നീല ഷർട്ടിനെ  കളിയാക്കിയത് കേട്ട്   ഇഷ്ടപ്പെടാതെ ഞാൻ  പറഞ്ഞു..... ഞാൻ പറഞ്ഞതാ അമ്മേ ഒന്നും വേണ്ടെന്ന്.... ഈ അച്ചേട്ടൻ സമ്മതിക്കണ്ടേ...... ? അമ്മ  ഒരു കൗതുകത്തോടെ കിച്ചുവിന്റെ അച്ചേട്ടാ ന്നുളള വിളി കേട്ട് അവളെ നോക്കി ചിരിച്ചു ...... കിച്ചുപെണ്ണ്  ചായ രണ്ട് കയ്യും കൊണ്ട് പിടിച്ചു ഊതി ഊതി കുടിക്കുകയാ....ഹിഹി...അത് കണ്ടിട്ടാകണം അമ്മക്ക് പിന്നേം ചിരി വരുന്നത്  ഞാൻ കണ്ടു.... ഞാനും അമ്മുവും കൂടി അവളുടെ ഡ്രെസ്സ് പുറത്തേക്കെടുത്തു നോക്കാൻ തുടങ്ങി...... കിച്ചുവിന്റെ ഡ്രസ്സ്‌ ആണ് അമ്മ ആദ്യം നോക്കിയത്... അപ്പോളേക്കും കിച്ചുവും അമ്മയുടെ അടുത്തേക്ക് ചെന്നു... അമ്മ എണീറ്റ് റോസ് കളർ ചുരിദാർ എടുത്ത് കിച്ചുവിന്റെ മേത്തുവെച്ച് നോക്കി .... ഇത് നല്ല ഭംഗിയുണ്ട് മോളെ....... അമ്മയുടെ കണ്ണൊക്കെ വിടർന്നു... അത് എന്റെ സെലക്ഷനാ.... ഞാൻ ഇത്തിരി ഒച്ചയിൽ തന്നെ വിളിച്ചു പറഞ്ഞു.....
അതിനു എന്റെ മോള് എന്തിട്ടാലും ഭംഗിക്ക് ഒരു കുറവും ഇല്ല... കേട്ടോടാ... അല്ലാതെ നിന്റെ സെലെക്ഷൻ ആയോണ്ട് മാത്രമല്ല 

💬 Comments

View all comments