Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
….?എന്റെ കൃഷ്ണ 6?…. Ente Krishna Part 6 | Author : Athulan | Previous Parts
ചെറുതായൊന്ന് മയങ്ങി പോയി.....കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്....
"ഇതെവിടെയ ഏട്ടാ...."
ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു...
എന്താടി......എന്താ കാര്യം....
മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്.......
പിന്നെ കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല ....
ശേ വേണ്ടായിരുന്നു....
ഹലോ ... കിച്ചുവേ.....
മ്മ്മ്....വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ...
അവൾക്ക് വിഷമായെന്ന് സംസാരത്തിൽ അറിയാം......
കിചൂസ്സേ........
മ്മ്മ്.....ഏട്ടാ....
ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോ.... അതോണ്ടാ പെട്ടെന്ന് അങ്ങനെ..... സോറി കിച്ചുവേ ..........
എനിക്ക് സോറിയൊന്നും വേണ്ട.....
അവളുടെ മറുപടി കേട്ടപ്പോ സമാധാനം...... കിച്ചു പിണങ്ങിയിട്ടില്ല....?
പിന്നെന്താ വേണ്ടേ... ഒരുമ്മ തരട്ടെ ?
ഹിഹി....പോ അച്ചേട്ടാ......
എവിടെയാ ഇപ്പോ....
റോഡിലുണ്ട് കിചൂസ്സേ ....
അല്ല, ഞാൻ പുറത്തേക്ക് ഇറങ്ങിയത്
അച്ഛൻ കണ്ടതാണല്ലോ ... അച്ഛൻ പറഞ്ഞില്ലേ......
ഇല്ല ഏട്ടാ.... അമ്മയും ഞാനും വന്നപ്പോ ഇവിടെ ആരൂല്ല... ഞാൻ അമ്മയ്ക്ക് കൂട്ടിരിക്കാ...
കളിക്കാതെ വേഗം വരാൻ നോക്ക്യേ......
മ്മ്മ്... വരാമെന്ന് മൂളികൊണ്ട് ഞാൻ ഫോൺ കട്ടാക്കി..... അച്ഛൻ ഇതെവിടെക്കാ പോയെ എന്നാലോചിച്ചു താഴേക്കിറങ്ങിയതും വണ്ടിയിൽ ചാരി എന്നെയും കാത്ത്നിൽക്കുന്ന അച്ഛനെയാണ് കണ്ടത്.......
'ഏഹ് അച്ഛനെന്താ ഇവിടെ നിക്കുന്നെ...'
ഒന്നുല്ലടാ... നീ ഇവിടെ കാണുമെന്ന് തോന്നി....
ആഹ് നീ വന്നേ... വീട്ടിലേക്ക് നടക്ക്...അത്പറഞ്ഞ് അച്ഛൻ എന്റെ തോളിൽ കൈയിട്ടുകൊണ്ട് നടന്നു....
അച്ഛൻ കുറെ നേരമായോ വന്നിട്ട്...?
ആഹ്.... നീ ഇറങ്ങിയതിനു പിന്നാലെ ഞാനും നടന്നു.... നിന്റെ ഉളള് വിഷമിച്ച എനിക്ക് മനസ്സിലാകും..
എന്താടാ ഇത്, കൊച്ചുപിളേളരെ പോലെ.....
ഏയ്യ്, ഞാൻ വെറുതെ വന്നു കിടന്നതാ.... അല്ലാതെ....
മ്മ്മ്....ഡാ, കൃഷ്ണമോളുടെ കാര്യത്തിൽ ഞാനൊരു സംശയം പറഞ്ഞെന്നല്ലേ ഉളളു....
നീ വിഷമിക്കണ്ട....
മുത്തശ്ശനോട് അച്ഛൻ സംസാരിച്ചോളാം... വെറുതെ സംസാരിക്കാൻ അല്ല... സമ്മതിപ്പിക്കാൻ വേണ്ടി....എന്താ അത് പോരെ....
അത് കേട്ടതും അച്ഛനെ അറിയാതെയൊന്ന് നോക്കിപ്പോയി...
എന്താടാ നോക്കണേ...അച്ഛൻ എന്നെനോക്കി ഗൗരവത്തിൽ തന്നെ ചോദിച്ചു......
ഏയ്യ് വെറുതെ..... ഒരു ചിരിയോടെ ഞാൻ മറുപടി
💬 Comments
View all comments