Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
കിച്ചുവിനെയും കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ട്....
നിക്കാഹ് കഴിഞ്ഞിട്ട് വേണം രണ്ടുപേരേം നല്ലൊരു വിരുന്നിനു വിളിക്കാൻ...
ഇത്ത കടയിൽ നിന്നും വിളിച്ചുപറഞ്ഞ കേട്ട് കിച്ചുവിനെ ചേർത്ത് പിടിച്ചു ചിരിച്ചുകൊണ്ട് നടന്നു..... കിച്ചുവിനും ഇത്തയുടെ വർത്താനം കേട്ട് ചിരിവരുന്നുണ്ട്.....
അങ്ങനെ നേരെ ഓഫീസിൽ പോയി അറ്റൻഡൻസ്സ് രജിസ്റ്ററിൽ പേര് ചേർത്ത് ക്ലാസ്സ് ടീച്ചറെ കണ്ടു.....
ബെൽ അടിച്ചതും ടീച്ചറിനൊപ്പം ഞങ്ങൾ നടന്നു....അമ്മുവിനെ ക്ലാസ്സ് വരെ കൊണ്ടാക്കാമെന്നു കരുതി....
കിച്ചൂസിന്റെ നടത്തം കണ്ടാൽ തോന്നും അവളെയാണ് പഠിക്കാൻ ആക്കുന്നതെന്ന് ?..... ടീച്ചറിനൊപ്പം ഭയങ്കര ബഹുമാനത്തോടെയാണ് അവൾ നടക്കുന്നത്...
ക്ലാസ്സിന്റെ മുന്നിലെത്തിയതും ഞാനും കിച്ചുവും പുറത്തുതന്നെ നിന്നു...
ആൺകുട്ടികൾ പതിവ് തെറ്റിച്ചില്ല....
അമ്മുവിനെ നന്നായി തന്നെ വായീനോക്കി........ ?
ടീച്ചർ അമ്മുവിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുകയാണ്....... ഞങ്ങൾ പൊക്കോട്ടെയെന്ന് അമ്മുവിനോട് കൈകൊണ്ട് ആക്ഷൻ കാണിച്ചു ഞാനും കിച്ചുവും തിരികെ നടന്നു...
രാവിലെ ആണെങ്കിലും നല്ല വെയിലുണ്ട്....
കാറിൽ കേറിയതും ഞാൻ കിച്ചൂസിനോടായി....
ഇനി എങ്ങോട്ടാ......... ?
ഇനി നേരെ വീട്ടിലേക്ക്... അല്ലാതെ എവിടെക്കാ..... ആഹ് അച്ചേട്ടാ അമ്മ പഴം വാങ്ങാൻ പറഞ്ഞത് മറക്കണ്ട...
ശോ ഇങ്ങനൊരു ബുദൂസ്സ്.... എവിടേക്കെങ്കിലും കറങ്ങാൻ പോകാന്നു പറ പെണ്ണെ...?
അത് മനസ്സിലോർത്തുകൊണ്ട് കിച്ചുവിനെ ദയനീയമായൊന്ന് നോക്കി.....
എന്റെ നോട്ടം കണ്ടപ്പോ കാര്യം പിടികിട്ടിയപോലെ.....
ദേ അച്ചേട്ടാ...വേണ്ടാട്ടോ....നേരെ വീട്ടിലേക്ക് തന്നെ പോയാമതിയെന്ന് ഒരു കളളചിരിയോടെ പറഞ്ഞു.....
കിച്ചുപെണ്ണിന് പക്ഷെ പോകണമെന്നുണ്ട്... അത് അവളുടെ ചിരി കണ്ടാൽ അറിയാം....... ?
ഡി നമുക്കൊരു സ്ഥലം വരെ പോയിട്ട് വരാടി....
അച്ചേട്ടാ വൈകിയാ അമ്മ ?....
ആഹാ അപ്പോ അമ്മനെ പേടി കാരണമാണ്..... ഡി പെണ്ണെ... അമ്മക്ക് ഒരു കുഴപ്പോം ഉണ്ടാവില്ല... നീ അടങ്ങിയിരുന്നെ....
കിച്ചു പിന്നെ എതിർത്തില്ല......
പിന്നൊന്നും ആലോചിച്ചില്ല... നേരെ കോട്ടപ്പുറം കോട്ടയിലേക്ക് വിട്ടു...
ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കിട്ട് നല്ല പണി കൊടുത്തിരുന്ന കോട്ടയാണത്...ബ്രിട്ടീഷ് ജനറൽ ഇട്ടിരുന്ന വെളള ഷഡി ഊരി സമാധാന കൊടി കാണിച്ച സംഭവം വരെ നടന്നിട്ടുണ്ടെന്നാണ് പണ്ടുളളവർ പറയുന്നേ..... ?
പുറത്തെ കാഴ്ചകളൊക്കെ കണ്ടിരുന്ന കിച്ചുപെണ്ണ് പെട്ടന്നാണ് എന്തോ ഓർത്തെന്ന പോലെ.......
അച്ചേട്ടാ, ആ ഇത്ത ഏത്
💬 Comments
View all comments