Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
അടിച്ചോണ്ട് തന്നെ ചോദിച്ചു.....
ഹിഹി.... എന്നായാലും ഇങ്ങളെ അറിയിക്കും... പോരെ.....
ആഹ് അത് കേട്ട മതി,
എന്ന് പറഞ്ഞു ഇത്ത മിൽക്ക് ജ്യൂസും നല്ല ചൂട് കട്ട്ലറ്റും ആയിട്ട് എത്തി......
അല്ല ഇക്ക എവിടെ.....ഞാൻ അപ്പോളാണ് അൻസാറിക്കാനെ ചോദിക്കുന്നെ....
ആവോട മോനെ... മൂപ്പര് ഇപ്പോ വരാന്ന് പറഞ്ഞു പോയതാ.....
എന്താ മോളുടെ പേര്....ഇത്ത അമ്മുവിനോടായി ചോദിച്ചു....
അമ്മു കട്ട് ലെറ്റ് വായിലേക്ക് വെച്ചപ്പോളാണ് ഇത്തയുടെ ചോദ്യം... ഒരുവിധം അതിറക്കികൊണ്ട്
അശ്വതി എന്ന് പറഞ്ഞൊപ്പിച്ചു ?....
മോള് ക്ലാസ്സ് കഴിഞ്ഞ നേരെ ഇങ്ങോട്ട് വന്നോട്ടാ......ചേട്ടൻ വരുന്ന വരെ ഇവിടെ ഇരിക്കാം.....
ഇത്ത അമ്മുവിന് സോസ് ഒഴിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു...
എന്തോ ആലോചിച്ചെന്നോണം ഇത്ത എന്നെ നോക്കി......
എന്താ ഇത്ത....എന്ത്പറ്റി..... ഇത്തയുടെ നോട്ടം കണ്ട് ഞാൻ ചോദിച്ചു....
ആബിത്താടെ മോൾടെ കാര്യം ഓർത്തതാടാ..... ഇയ്യ് അറിഞ്ഞില്ലേ ആ കാര്യം.......പടച്ചോന്റെ കൃപ ഒന്ന് കൊണ്ട് മാത്ര ആ കുട്ടി രക്ഷപ്പെട്ടത്.... ഒരു വേവലാതി ഇത്തയുടെ മുഖത്ത് നിഴലിച്ചു.....
ഉവ്വ് ഇത്ത... ഞാൻ അറിഞ്ഞു.......നമ്മുടെ ആഷിക്ക് ഓടിച്ചിരുന്ന ബസ്സിൽ വെച്ച സംഭവം നടന്നത്....... അന്ന് തന്നെ അവൻ എന്നെവിളിച്ചു കാര്യം പറഞ്ഞു....
തമിഴ്‌നാട്ടിൽ ഒക്കെയിത് നടന്നിട്ടുണ്ട്... പക്ഷെ നമ്മുടെയിവിടെ ഇങ്ങനൊക്കെ കേൾക്കുമ്പോ നെഞ്ചിൽ തീയാ ഇത്താ.... ഞാൻ പറഞ്ഞതും എന്റെ മുഖത്ത്
നിഴലിച്ച പേടി കണ്ട് കിച്ചു എന്നെ കണ്ണ്മിഴിച്ചു നോക്കി...
മ്മ്മ്.... പരമാവധി നമ്മുടെ കുട്ടികളെ ബസ്സിൽ വിടാതെ നമ്മൾ തന്നെ കൊണ്ടൊകേം തിരിച്ചുകൊണ്ടുവരേം ചെയ്യുന്നതാ ഇക്കാലത്തു നല്ലത്...
വേവലാതിയോടെ ഇത്ത ആരോടെന്നില്ലാതെ പറഞ്ഞു.....
അയ്യോ ഇത്ത സമയം 9.30 കഴിഞ്ഞു..
എന്ന സ്കൂളിലേക്ക് പോകാൻ നോക്കട്ടെ.....അതും പറഞ്ഞു ഞാൻ എണീറ്റു പേഴ്സിൽ നിന്ന് പൈസ എടുത്തതും....
അല്ല എന്തിനാപ്പാ ഇയ്യ് പൈസ എടുക്കണേ... അത് കൊളളാം.... ഇതിന് നീ പൈസ തന്ന പിന്നെ ഈ വഴിക്ക് വരരുത് ..... ഇത്ത അതും പറഞ്ഞ് എന്നെ സ്നേഹത്തോടെ പിണങ്ങി........
ഹിഹി.... എന്റ ഇത്താ.... പൈസ തരുന്നില്ല... പോരെ...
ഞങ്ങൾ എന്ന ഇറങ്ങാൻ നോക്കട്ടെ...
അതും പറഞ്ഞു ഞങ്ങൾ കടയിൽനിന്ന് ഇറങ്ങി....
ഇത്ത അപ്പോഴും എന്നെയും
💬 Comments
View all comments