0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 604
ഫോണിൽ കളി ഓർത്തുകൊണ്ട് ഞാൻ ചോദിച്ചു..... ഏയ്‌, അത് സോഫയിൽ തന്നെ  വെച്ചിട്ടുണ്ട്....പിന്നെ അച്ചുച്ചേട്ടാ അതിനൊരു കവർ വാങ്ങണം .... മ്മ്മ്... വാങ്ങിക്കാടി....... ക്ലാസ്സ്‌ 4 മണിക്ക് തന്നെ കഴിയില്ലേടി... കിച്ചു ഒന്ന് മുന്നിലേക്ക് ആഞ്ഞുകൊണ്ട് ചോദിച്ചു.... ആവോ..... കഴിയുമായിരിക്കും.... അമ്മു കാഴ്ചയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.... മ്മ്.. എങ്ങാനും നേരത്തെ കഴിഞ്ഞ ക്ലാസ്സിൽ തന്നെ ഇരുന്നോണം.....കേട്ടല്ലോ... അമ്മുവിനെ പിണങ്ങുന്ന പോലെയാ കിച്ചു പറഞ്ഞത്....
ഡി അതിന്  ഞാൻ വഴിയുണ്ടാക്കാം എന്ന്  കിച്ചുവിനോടായി പറഞ്ഞു..... അങ്ങനെ സ്കൂളിൽ എത്തി വണ്ടി പാർക്ക്‌ ചെയ്തിറങ്ങി...... സമയം 9.15 ആകുന്നതേയുളളു..... നേരെ  അൻസാറിക്കാന്റെ കടയിലേക്ക് പോയി......നല്ലൊരു ബേക്കറിയും, ഒപ്പം ഫോട്ടോസ്റ്റാറ്റ്  ഒക്കെയായി അത്യാവശ്യം വലിയൊരു കടയാണ്.... അകത്തേക്ക് കേറിയതും, അല്ല ഇതാര്...അന്നെ കണ്ടിട്ട് എത്ര നാളയെടാ...... നൂർജഹാൻ എന്ന നൂറിത്ത മാത്രേ കടയിലുണ്ടായുളളു.... അൻസാറിക്കാടെ  ബീവിയാണ്.... തമിഴ്നാടൊക്കെ ഓട്ടം പോയിവരുമ്പോൾ സേലം മാമ്പഴവും, തണ്ണിമത്തനും, മറ്റു ഫ്രൂട്ട്സും  ഒക്കെ ചെറിയ വിലക്ക് വാങ്ങി അത്യാവശ്യം കടകളിലൊക്കെ വില കൂട്ടി  കൊടുക്കുമായിരുന്നു... പക്ഷെ ഇക്കാന്റെ കടയിൽ  മാത്രം  വാങ്ങിയ വിലയിലെ കൊടുക്കു... എന്നോടൊക്കെ വല്ല്യ കാര്യമാ ഇത്തക്കും  ഇക്കാനും.... തിരക്കിലാണ് ഇത്താ.....പിന്നെ ദേ ക്ടാവിനെ ഇവിടെ പഠിക്കാൻ ചേർത്തു... അപ്പോ അങ്ങനെ വന്നതാ.... അമ്മുവിനെ മുന്നിലേക്ക് നിർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.... ഇതാരൊക്കെയാടാ...... ഇത്ത ചിരിച്ചുകൊണ്ട് കിച്ചുവിനെയും അമ്മുവിനെയും നോക്കി  എന്നോടായി ചോദിച്ചു..... ഇതെന്റെ അനിയത്തിയാണ് ഇത്താ.. അമ്മുവിന്റെ ഇരുതോളിലും പിടിച്ചുകൊണ്ടാണ് ഞാനത് പറഞ്ഞത്... അതുശരി........നിനക്ക് അനിയത്തി ഉണ്ടല്ലേ, അതെനിക്ക്  അറിയില്ലായിരുന്നു.......  അപ്പോ ഇതോ....... കിച്ചു ആരാണെന്നായി അടുത്ത ചോദ്യം..... ഇത് കൃഷ്ണ... ഞാൻ കെട്ടാൻ പോണ പെണ്ണാ ഇത്ത .... ? കിച്ചുവിനെ നോക്കി ചിരിയോടെ ഞാൻ പറഞ്ഞു.... അത് കേട്ടതും ഇത്ത വല്ലാത്തൊരു സന്തോഷത്തോടെ,  ആണോടാ അച്ചു.......നിക്കാതെ മൂന്നാളും ഇരുന്നേ...... ഇപ്പോ ജ്യൂസ്‌ എടുക്കാം എന്ന് പറഞ്ഞ് ഇത്ത പണി തുടങ്ങി.....
പയ്യെ മതി ഇത്താ...... പിന്നെ വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ , ക്ടാവിനെ അച്ഛനോ ഞാനോ വരുന്ന വരെ ഇവിടെയിരുത്തണം.... ആഹ് അതിനെന്താടാ.....ഞാൻ നോക്കിക്കോളാം....അല്ല നിക്കാഹ് എന്ന...... ഇത്ത ജ്യൂസ്‌

💬 Comments

View all comments