Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
8.30 കഴിഞ്ഞു......
മ്മ്ഹ്.... കുറച്ച് നേരം കഴിയട്ടെ അച്ചുച്ചേട്ടാ..... എന്നും പറഞ്ഞു ചിണുങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് തലചായ്ച്ചിരുന്നു .......
കൊഞ്ചല്ലേ പെണ്ണെ എന്നുംപറഞ്ഞു അവളുടെ ചെവിയിൽ പിടിച്ചു നേരെയിരുത്തി....
അയ്യോ പപ്പടം വെച്ചില്ല എന്നും പറഞ്ഞു വെപ്രാളപ്പെട്ട് അമ്മ ഇറയത്തു നിന്ന് അടുക്കളയിലേക്ക് പോകുന്നുണ്ട്...
അത് കണ്ടിട്ട് ഞാൻ ഐടിഐ യിൽ പോയിരുന്നപോളുളള കാലം ഓർത്തുപോയി..... ക്യാന്റീനിൽ പോയി കഴിക്കാൻ പറഞ്ഞു പൈസ തന്നിരുന്ന ആളാണ്... ഇപ്പോ മോൾക്ക് കൊണ്ടോവാൻ നാല് കൂട്ടം കറി ഉണ്ടാക്കുന്നെ...?.....
അച്ചുച്ചേട്ടാ...... അമ്മു പിന്നേം എന്റെ മേത്തേക്ക് ചാരി......
എന്താടി......
ഇന്ന് ബീച്ചിൽ കൊണ്ടൊകോ ?....
ബീച്ചിലോ.... ആദ്യം പഠിക്കാൻ പോടീ എന്ന് കണ്ണുരുട്ടി പറഞ്ഞെങ്കിലും....
മ്മ്മ്.. നാളെ സെക്കന്റ് സാറ്റർഡേ അല്ലേ.. നാളെ പോകാമെന്ന് ചിരിയോടെ പറഞ്ഞതും അവള് ഹാപ്പിയായി....
നല്ല അച്ചുചേട്ടൻ ?....അതും പറഞ്ഞ് അതെന്റെ കയ്യിന്റെ ഉളളിൽ കേറി...
നേരെയിടിക്കെടി എന്ന് പറഞ്ഞെങ്കിലും അവൾക്ക് തോന്നീത് പോലെ തന്നെയിരുന്നു.....
അപ്പോഴേക്കും പാത്രമൊക്കെ കഴുകി കിച്ചു എത്തി , എന്നെ നോക്കികൊണ്ട് പോകാമെന്നു തലയാട്ടി കാണിച്ചു............
എന്ന എണീക്കേടി എന്ന് അമ്മുവിനോട് പറഞ്ഞു
ഞങ്ങൾ മൂന്നുപേരും കൂടി ഇറയത്തേക്ക് ഇറങ്ങി.... അമ്മ അപ്പോളേക്കും സാരിത്തലപ്പുകൊണ്ട് കറിപാത്രം തുടച്ചുകൊണ്ട് ഓടി വരുന്നുണ്ട്.......
ചോറ് മുഴുവൻ കഴിക്കണമെന്ന് അമ്മുവിനോട് ഓഡറിട്ട് പപ്പടം ബാഗിലാക്കി......
ഞാനപ്പോഴേക്കും വണ്ടി പോർച്ചിൽ നിന്നും ഇറക്കി തിരിച്ചിട്ടു....
ഡാ മോളെ ആക്കിയിട്ടു വരുമ്പോ നല്ല പഴുത്ത ഏത്തപ്പഴം വാങ്ങിച്ചോ......
വൈകിട്ട് പഴംപൊരി ഉണ്ടാക്കാമെന്ന് അമ്മ ഇറയത്തുനിന്ന് വിളിച്ചു പറഞ്ഞു....
പറമ്പിൽ നിന്ന് മുത്തശ്ശനും അച്ഛനും ഒക്കെ അപ്പോഴേക്കും ഹാജരായി.....
അമ്മു നേരെ കാറിൽ കേറിയിരുന്ന്
അച്ഛാ, അമ്മേ റ്റാറ്റ... മുത്തശ്ശാ റ്റാറ്റ... എല്ലാവർക്കും റ്റാറ്റ കൊടുക്കുന്നുണ്ട്...... ഇവളെന്താണ് വല്ല ടൂർ പോകേണ.......?
കിച്ചു പോയിട്ട് വരാമെന്ന് പറഞ്ഞ് പിന്നിൽ കേറിയതോടെ വണ്ടിയെടുത്തു......
പുതിയ സ്കൂളും, പുതിയ കൂട്ടുകാരും ഒക്കെ കിട്ടുന്നതിന്റെ യാതൊരു ആകാംഷയും അമ്മുവിന് ഇല്ലാട്ടോ ?.....അവൾക്ക് എല്ലാവരോടും പെട്ടെന്ന് ഇണങ്ങാൻ പറ്റും എന്ന സ്വഭാവം കൊണ്ടാകും...
അത് പുറത്തേക്ക് വായിനോക്കി ഇരിക്കുകയാണ്......
ഡി അമ്മൂസ്സേ ഫോൺ എടുത്തിട്ടില്ലലോ....അമ്മൂന്റെ
💬 Comments
View all comments