Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
കുട്ടിയുടെ കാര്യമാ പറഞ്ഞെ....അച്ചേട്ടനും പറയണ കേട്ടിട്ട് കാര്യം എന്താണെന്ന് അറിയില്ലെങ്കിലും നിക്കും പേടിയായിട്ടോ.....
ഹ്മ്മ്... എനിക്ക് അപ്പോഴേ തോന്നി, നീയത് മനസ്സിൽ കേറ്റിയിട്ടുണ്ടെന്ന്......
ഞാൻ കിച്ചുവിനെ നോക്കാതെ തന്നെ പറഞ്ഞു......
കിച്ചൂസ്സേ സംഭവം പറഞ്ഞുതരാം... പക്ഷെ സംഭവം കേട്ടിട്ട് അതും ഓർത്തുകൊണ്ട് നടന്നാലാണ് എന്റെന്നു കിട്ടാൻ പോണേ......
ഇല്ല അച്ചേട്ടാ....ഒന്ന് പറ.....
കിച്ചുവിന് വല്ലാത്ത ആകാംഷ.......
മ്മ്മ്...... കുറച്ച് ദിവസം മുന്നേയാണ് സംഭവം നടന്നെ..... ഞാൻ ഡ്രൈവിങ്ങിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞുതുടങ്ങി....
ഉച്ചക്ക് രണ്ട് മണിയൊക്കെ ആയിക്കാണും, നമ്മുടെ ആഷിക്കില്ലേ....അവൻ തൃശ്ശൂർ സ്റ്റാൻഡിൽ നിന്നും ബസ്സ് എടുത്തു...... ചെറിയ തിരക്ക് ഉണ്ടായിരുന്നു... .....അതിൽ ആബിത്താടെ മോള് അനീസ്സയും ഉണ്ടായിരുന്നു.......
അവൾ തൃശ്ശൂര് എന്തോ ആവശ്യത്തിന് പോയതാ......
ആരാ ഏട്ടാ ആബിത്ത.......
ആഹ് പറഞ്ഞപോലെ കിച്ചുവിന് അറിയില്ലലോ....
ഡി ഇപ്പോ കടയിൽനിന്നും കട്ട് ലെറ്റ് കഴിച്ചില്ലേ... അത് ആബിത്ത ഉണ്ടാക്കിയതാ..... കടകളിലൊക്കെ പപ്പ്‌സും,കട്ട് ലെറ്റും ഒക്കെ ഉണ്ടാക്കി വിക്കുന്നതാ ഇത്തയുടെ പണി... അങ്ങനെ കിട്ടണ പൈസ കൊണ്ട മോളെ പഠിപ്പിക്കുന്നെ....
വേറെ ആരൂല്ല അവർക്ക്...
നല്ലോണം കഷ്ടപ്പെട്ട ഇത്തയും മോളും ജീവിക്കണെ....പാവം....
അയ്യോ പാവം അല്ലേ ആ ഇത്താ.... ന്നിട്ട് പറ അച്ചേട്ടാ.....
ആഹ് അങ്ങനെ സ്റ്റാൻഡിൽ നിന്നും ഒപ്പം കേറിയ ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്നൊരു സ്ത്രീ അനീസ്സയോട്
വളരെ സ്നേഹത്തോടെ പരിചയപ്പെടുകയും
ഒറ്റയ്ക്കാണോ എന്നൊക്കെ ചോദിക്കുകയും ചെയ്തു......
ഉമ്മാന്റെ പ്രായമുളള അവരോട് അനീസ്സയും വളരെ സ്നേഹത്തോടെ തന്നെ സംസാരിച്ചു മറുപടിയൊക്കെ കൊടുത്തു.........
കണ്ടക്ടർ ടിക്കറ്റായി അടുത്തേക്ക് വരുന്ന കണ്ടപ്പോൾ അനീസ്സയുടെ ടിക്കറ്റും കൂടി അവരെടുക്കാമെന്ന് പറഞ്ഞു .....ആദ്യം അനീസ്സ വേണ്ടെന്ന് പറഞ്ഞെങ്കിലും സ്നേഹത്തോടെയുളള നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു....അങ്ങനെ ബസ്സ് കുറച്ച് ദൂരം ഓടിയപ്പോൾ ആ സ്ത്രീ എണീറ്റ് പോയി കണ്ടക്ടറോട് എന്തോ പറഞ്ഞു തിരിച്ചു വന്നു....
എന്താ അച്ചേട്ടാ അവർ കണ്ടക്ടറോട് പറഞ്ഞത്..... കിച്ചു ആകാംഷയോടെ എന്റെ നേരെ തിരിഞ്ഞിരുന്നാണ് ചോദിച്ചത്.....
കിച്ചൂസ്സേ , അവർ പറഞ്ഞത്.... കൂടെയുളളത് അവരുടെ മോളാണ്.... മാനസികപ്രശ്നം ഉളള കുട്ടിയാണ്, ഹോസ്പിറ്റലിലേക്ക് വരില്ല... അതുകൊണ്ട് ഡോക്ടറെ വീട്ടിൽ പോയി കാണിക്കാൻ
💬 Comments
View all comments