0%

Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Author : Kambikathakal Read All Parts 610
കാറിൽ നിന്നിറങ്ങി രണ്ട്  കുലുക്കി പറഞ്ഞു........ കാറിൽ ചാരി നിന്നുകൊണ്ട് ഞാനും എന്റെ ചാരെ നിന്ന് കിച്ചുവും കടക്കാരൻ സർബത്ത്‌ അടിക്കുന്നത് കൗതുകത്തോടെ കാണുകയാണ്... ഇയ്യാള് കുലുക്കി കുലുക്കി ഭൂമി കുലുക്കം ഉണ്ടാക്കോ ദൈവമേ എന്ന് ചിന്തിച്ചു പോയി.... അമ്മാതിരി കുലുക്ക്..... ? അങ്ങനെ സർബത്ത്‌ കയ്യിൽകിട്ടി... അച്ചേട്ടാ, എന്നിട്ട് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ നോക്കിയ ദുഷ്ട്ടയെ  പിടിച്ചോ? സർബത്ത് കുടിക്കുന്നതിനിടക്ക്  കിച്ചു ചോദിച്ചു..... ഹിഹി.... പെണ്ണിന്റെ ചിലനേരത്തെ വർത്താനം കേട്ട ചിരി വരും..... മ്മ്മ്... പിന്നില്ലാതെ കിച്ചുവേ.... കണ്ടക്ടർ അപ്പൊത്തന്നെ പോലീസിനെ വിളിച്ചു കാര്യം പറഞ്ഞു  ... വണ്ടിയും, നിറവും  അവർ പോയ റൂട്ടും കൂടി പറഞ്ഞുകൊടുത്തത് കൊണ്ട് വേഗം പിടിക്കാൻ പറ്റി....
ഒരു  കോഴിത്തൂവൽ കിട്ടിയാൽ അതേത് കോഴിയുടെയാണെന്ന് കണ്ടുപിടിക്കണ കേരളാപോലീസിനു അത്രേം ഡീറ്റെയിൽസ് തന്നെ ധാരാളം.... ഒരു മണിക്കൂറിനുളളിൽ എല്ലാത്തിനേം പിടിച്ചു അകത്തിട്ടു,  പച്ചമടൽ വെട്ടി നല്ല കീറും കീറി......  കരച്ചിലിന്റെ ഒച്ച പോലീസ് സ്റ്റേഷന്റെ ഉളളിൽ നിന്നും കൊടുങ്ങലൂർ അമ്പലം കഴിഞ്ഞ് ചേരമാൻ പളളി വരെ കേട്ടെന്ന ആളുകൾ പറയണേ.. ? ഹിഹി...... അവർക്ക് അങ്ങനെ തന്നെ വേണം..... കിച്ചുപെണ്ണിനു സന്തോഷം വന്നിട്ട് വയ്യ........? സർബത്ത് മുഴുവൻ കുടിക്കാനൊന്നും പറ്റിയില്ല... രാവിലത്തെ ഫുഡടിയും കഴിഞ്ഞ്  ഇത്തയുടെ  വക മിൽക്ക് ജ്യൂസും കുടിച്ചപ്പോ തന്നെ വയറു ഫുളളായി.... ഒരു സിഗരറ്റ് വലിക്കാൻ തോന്നിട്ട് വയ്യ.... പെണ്ണ് പ്രശ്നം ഉണ്ടാക്കുമോ എന്നൊരു പേടി..... ആഹ് വേണ്ട... വെറുതെ എന്തിനാ.... പൈസ കൊടുത്ത് പുഴയരികിലൂടെ കിച്ചുവിന്റെ കയ്യും പിടിച്ചു  കോട്ടയിലേക്ക് നടന്നു..... വാകമരങ്ങൾ പണ്ട് വീണ ചോരയെ ഓർമ്മിപ്പിക്കാനെന്നോണം ചുവന്ന പൂക്കൾ പൊഴിച്ചു നിൽക്കുന്നുണ്ട്..... പുരാവസ്തുവകുപ്പിലെ ആൾക്കാർ എന്തൊക്കെയോ കുഴിയെടുക്കുക ഒക്കെ ചെയ്യുന്നുണ്ട്... അതിനാൽ അധികം അവിടേക്ക് പോകാൻ പറ്റിയില്ല...... ഡി ഇവിടുന്ന് പുഴയിലൂടെ ഒരു തുരങ്കം ഉണ്ട്...... അത് നേരെ പളളിപ്പുറം കോട്ടയിലേക്കാണ് പോകുന്നെ...... പണ്ട് ബ്രിട്ടീഷുകാർ ആക്രമിക്കാൻ വരുമ്പോ അതിലൂടെ ഒക്കെയാണ് ടിപ്പു പോയിരുന്നത്..... ഒരു തുരങ്കകവാടം കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ... വെയിലടിച്ചിട്ട് കിച്ചുവിന് കണ്ണ് തുറക്കാൻപോലും പറ്റുന്നില്ല..... നമ്മക്ക് പിന്നെ ഓട്ടം

💬 Comments

View all comments