Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
പോകുമ്പോ തീക്കനൽ പോലത്തെ വെയിൽ കൊണ്ട് അതൊക്കെ ഒരു ശീലമായി.....
നേരെ മരച്ചുവട്ടിലെ ബെഞ്ചിൽ പോയിരുന്നു.....കിച്ചുവിന്റെ പിന്നിൽ ബെഞ്ചിന്റെ ചാരിൽ കൈ വെച്ചാണ് ഞാൻ ഇരുന്നത്.....
പയ്യെ കിച്ചുവിന്റെ തോളിൽ കൈവെച്ചതും ഒരു ചിരിയോടെ എന്റെ കൈ വിരലിൽ പിടിച്ചുകൊണ്ട് കിച്ചു എന്നോട് ചേർന്നിരുന്നു......
നല്ല കാറ്റ്.....പുഴയിൽ അവിടിവിടെയായ് മീൻ ചാടുന്നുണ്ട്...
അതെല്ലാം നോക്കി എന്തോ ആലോചിച്ചു ഇരിക്കയാണ് കിച്ചു...
അവളെയും നോക്കിയാണ് എന്റെയിരുപ്പ് .....
പയ്യെ ഞാൻ കിച്ചുവിനെ ചേർത്ത് പിടിച്ചു....
എന്റെ കൈ ദേഹത്തമർന്നത് അറിഞ്ഞപ്പോ
ചിരിയോടെ എന്നെ നോക്കാതെ തന്നെ കിച്ചു തോളിലേക്ക് തല ചായ്ച്ചു.........
എന്താടി ആലോചിക്കുന്നേ.....
കുറച്ചു നേരം കൂടി ആലോചന തുടർന്നുകൊണ്ട്........
അച്ചേട്ടാ , ജോലിയുടെ കാര്യം....
എവിടെങ്കിലും ഒന്ന് നോക്കാമോ......
അതാണോ പെണ്ണെ കാര്യം.......
മ്മ്മ്...ഏട്ടാ വീടിന്റെ വാടകയൊക്കെ മുത്തശ്ശന്റെ പെൻഷൻ കൊണ്ട് കൊടുക്കാം...എന്നാലും......
എന്ത് എന്നാലും...ഡി കിച്ചൂസ്സേ...
എന്തിനാ ഓരോന്ന് ആലോചിച്ചു
ടെൻഷൻ ആകണേ.....
ഞാൻ ഉളളപ്പോ എന്തിനാടാ പേടിക്കുന്നേ.....
അത് കേട്ടതും എന്റെ കയ്യിൽ കിച്ചു ഒന്നുകൂടെ മുറുക്കെ പിടിച്ചു....
ആഹ് പിന്നെ
ഞാനൊരു കാര്യം മനസ്സിൽ
ആലോചിച്ചു വെച്ചിട്ടുണ്ട്......
വേഗം തലയുയർത്തി എന്നെ നോക്കികൊണ്ട്.... എന്താ ഏട്ടാ അത്...
അതൊക്കെയുണ്ടെടി .... പിന്നെ പറയാമെന്നു പറഞ്ഞ് അതിനെ പിടിച്ചു പിന്നേം തോളിലേക്ക് ചായ്ച്ചിരുത്തി...... ഹിഹി ?
പിന്നെയും കുറച്ചുനേരം കൂടി
വല്ലാത്തൊരു സമാധാനത്തോടെ അവിടെയിരുന്നു.......
എന്റെ കയ്യിൽ പിടിച്ചു വിരലുകൾ ഞൊട്ടികൊണ്ടിരുന്ന കിച്ചു പെട്ടെന്നാണ് ...
അയ്യോ ഏട്ടാ പോകണ്ടേ എന്നും പറഞ്ഞു ഫോൺ എടുത്ത് സമയം നോക്കി......
അയ്യോ 11 ആയല്ലോ..... അച്ചേട്ടാ എണീക്ക്.....വാ പോകാം എന്ന് പറഞ്ഞു കിച്ചു എണീറ്റ് എന്റെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി...
ശോ ഇവളിത്....നിക്ക് പെണ്ണെ... എണീക്കട്ടെ എന്നും പറഞ്ഞു എണീറ്റ് പയ്യെ നടന്നു.....
പിന്നെ സമയം കളയാതെ വണ്ടിയെടുത്തു.....പോകുന്ന
വഴിക്ക് പഴം വാങ്ങുന്ന കാര്യം കിച്ചു ഒന്നൂടെ ഓർമിപ്പിച്ചത് കൊണ്ട് കടയിൽ വണ്ടിയൊതുക്കി..... കിച്ചുവിനോട് കാറിൽ തന്നെയിരിക്കാൻ പറഞ്ഞു ഞാൻ കടയിലേക്ക് കേറി.... സിഗരറ്റും വാങ്ങണം... അയിനാണ് ?...ഒരു കിലോ പഴവും ഒരു പാക്കറ്റ്
💬 Comments
View all comments