Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
ബുക്കൊന്നുംഎടുക്കണ്ട, ടൈംടേബിൾ മനസിലാക്കി നാളെ തൊട്ട് എല്ലാ ബുക്കും കൊണ്ടോകാം..
ഞാൻ പറഞ്ഞത് തലയാട്ടികൊണ്ട് അമ്മു കേട്ടെന്ന് കാണിച്ചു.....
പുട്ടും പയറും പപ്പടോം കൂട്ടി കുഴച്ചു അടിക്കുകയാണ്.....
ഞാൻ അതുകണ്ട് ചിരിച്ചുകൊണ്ട്
അവളുടെ തലയിലൊന്ന് തടകി......
അമ്മൂസ്സേ... കിച്ചേച്ചി എവിടെടാ... ?
അവളെന്തോ പറഞ്ഞു.... വായിൽ പുട്ട് നിറഞ്ഞിരിക്കണോണ്ട് മനസ്സിലായില്ല..... ആഹ് എന്തായാലും ഇവിടെ ഇല്ല... അപ്പോ വീട്ടിൽ തന്നെ കാണും......
നൈസ് ആയിട്ട് മുന്നിലൂടെ ഇറങ്ങി ചെരുപ്പിട്ടു നടന്നു.....
അച്ഛൻ എന്തോ ചെടിയൊക്കെ നട്ട് മുറ്റത്തുണ്ട്.... അമ്മയുടെ കണ്ണിൽ പെടാതെ പിന്നിലേക്ക് പോയി .........
അപ്പോഴാണ് കിളിവാതിൽ തുറന്നു മുത്തശ്ശൻ വരുന്നത് കണ്ടത്.....
പെട്ടല്ലോ ദൈവമേ.... ?
ഞാൻ വേഗം കണ്ണിൽ പെടാതെ വാഴകൾക്കിടയിലേക്ക് കേറി.... കണ്ടാൽ തീർന്നു.. ഞാനും പുളളിയുടെ കൂടെ മുന്നിലേക്ക് പോകേണ്ടി വരും....
ദൈവമേ വെളള ഷർട്ടാണ്, അഴുക്കാവല്ലേ എന്ന് പേടിച്ചു അനങ്ങാതെ നിന്നു......
മുത്തശ്ശനെന്താണ് ബിലാലിന് പഠിക്കണാ... ഒന്ന് വേഗം നടന്ന് പൊക്കൂടെ......? അങ്ങനെ
മുത്തശ്ശൻ കടന്ന് പോയതും പയ്യെ അപ്പുറത്തേക്ക് കടന്നു....
വാതിൽ ചാരിയിട്ടേ ഉളളു..... അകത്തേക്ക് കേറിയതും മുറിയിൽ ശബ്ദം കേട്ടു....
കിച്ചുപെണ്ണ് അപ്പോ മുറിയിലാണ്......?
ഞാൻ പയ്യെ മുറിയുടെ വാതിൽ തുറന്നതും കണ്ണാടിയുടെ മുന്നിൽ നിന്ന് ഇന്നലെയെടുത്ത റോസ് കളർ ചുരിദാറും ഇട്ട് ഷാൾ മടക്കി ഞൊറിഞ്ഞു മേത്തേക്കിടുന്ന കിച്ചുവിനെയാണ് കണ്ടത്........?
മുടിയുടെ തുമ്പിൽ നിന്നും ഇറ്റുവീഴുന്ന വെളളതുളളികൾ പിന്നിൽ നനവ് പടർത്തിയിട്ടുണ്ട്....
അനങ്ങാതെ പയ്യെ നടന്നു പിന്നിലെത്തി, കിച്ചു കണ്ണാടിയിൽ എന്നെ കണ്ടതും പകച്ചു പോയി....
പെട്ടെന്ന് തിരിഞ്ഞ അവളെ വാ പൊത്തികൊണ്ട് മിണ്ടല്ലേ പെണ്ണെ എന്ന് ചുണ്ടിൽ കൈ വെച്ച് കാണിച്ചു....
കിച്ചുവിന്റെ ഞെട്ടൽ ഒന്ന് മാറിയതോടെ ഞാൻ കൈ മാറ്റി......
അച്ചേട്ടാ എന്താ ഇത്..... മുത്തശ്ശൻ ഉണ്ടെട്ടോ അപ്പുറം..... വേഗം അപ്പുറത്തേക്ക് പൊയ്‌ക്കെ....
കിച്ചുവിന്റെ പേടിച്ചുളള മുഖം കാണാൻ തന്നെ നല്ല ചേലാണ് ... ?
ഞാൻ എവിടേക്കും പോണില്ല.... മുത്തശ്ശൻ വന്നു കാണട്ടെ.... അതും പറഞ്ഞ് ഞാൻ കിച്ചുവിന്റെ ഇടുപ്പിലൂടെ കയ്യിട്ട് ഒന്ന് ചേർത്തു....
ഏട്ടാ വിട്ടേ... കളിക്കല്ലെട്ടോ....
ആരെങ്കിലും
💬 Comments
View all comments