Chapter Title : ?എന്റെ കൃഷ്ണ 06 ? [അതുലൻ ]
കണ്ടാലുണ്ടല്ലോ ....മാറിക്കെ..... അതും പറഞ്ഞ് കിച്ചു കൈ വിടുവിച്ചു പോകാൻ നോക്കി....
ഹിഹി... ഞാൻ വിടോ.... ഇവിടിപ്പോ ആരുമില്ലെടി പൊട്ടി.... മുത്തശ്ശൻ വീട്ടിലേക്ക് പോയി...... എന്നും പറഞ്ഞ് പിന്നെയും വട്ടം പിടിച്ചു......
അത് കേട്ടതും അതിനൊരു സമാധാനം കിട്ടിയ പോലെ....
അതുശരി.... അപ്പോ അറിഞ്ഞുകൊണ്ട് വന്നതാണല്ലേ...... എന്നും പറഞ്ഞൊരു ചിരിയോടെ എന്റെ വയറിൽ ഒന്ന് നുളളി.....
മ്മ്മ്മ്.... എന്നൊന്ന് മൂളികൊണ്ട് കിച്ചുവിനെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു.... ഒരു ചിരിയോടെ അവൾ എന്നിലേക്ക് ചാഞ്ഞു......
കിച്ചൂസ്സേ.......ഞാൻ പയ്യെ വിളിച്ചു...
മ്മ്മ്.....എന്താ ഏട്ടാ എന്ന് ചോദിച്ചു കിച്ചു പയ്യെ മുഖമുയർത്തി.........
ഐ ലവ് യു... ?അത് കേട്ടതും കിച്ചുപെണ്ണിന്റെ കണ്ണൊക്കെ വിടർന്നു, ഒരു കളളചിരിയോടെ എന്റെ നെഞ്ചിലേക്ക് പിന്നെയും മുഖം ചേർത്തു......
ഹിഹി.... പെണ്ണിന് നാണം വന്നിട്ട് ?..
ഒന്നുകൂടി മുറുക്കെ കെട്ടിപിടിച്ചിട്ട് മുഖം താഴ്ത്തി കവിളിലൊരുമ്മ കൊടുത്തു....ചുണ്ട് പതിയെ ചെവിയിലേക്കടുപ്പിച്ചതും ഇക്കിളി തോന്നി എന്റെ ഷർട്ടിൽ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു......
ചെവിയിൽ പയ്യെ കടിക്കാനായി ചുണ്ട് ചേർത്തതും....
യ്യോ അച്ചേട്ടാ....സമയം നോക്ക്യേ എന്നും പറഞ്ഞ് കിച്ചു കുതറി.......
അച്ചേട്ടാ വേഗം വന്നേ എന്നും പറഞ്ഞ് എന്നേം വലിച്ചു ഒറ്റ ഓട്ടം....
എനിക്ക് എന്തേലും പറയാൻ പറ്റുന്നതിനു മുന്നേ അവൾ എന്നെയും കൊണ്ട് വാതിലിനടുത്തെത്തി.... മുറ്റത്തേക്ക് നോക്കി ആരുമില്ലായെന്ന് ഉറപ്പ് വരുത്തി എന്നെയും കൊണ്ട് ഇറയത്തേക്കിറങ്ങി....
ഞാൻ വാതിൽ പൂട്ടിയിട്ട് വേഗം വരാം..... ഏട്ടൻ നടന്നോ എന്നും പറഞ്ഞ് കിച്ചു വാതിൽ അടക്കാൻ തുടങ്ങി....
ഒരുമിച്ച് ഇറങ്ങുന്നത് ആരും കാണണ്ടെന്ന് കരുതിയാകും....... ഇതിന്റൊരു പേടി....
അവൾ വാതിൽ പൂട്ടാൻ തുടങ്ങിയതും
ഞാൻ ഇടുപ്പിലൊന്ന് തോണ്ടി... ഹിഹി..... കിച്ചു ചാടി പോയി.....
എന്തോന്നാ ഏട്ടാ എന്നൊരു ഭാവത്തോടെ എന്നെ നോക്കിയതും
ഞാൻ വേഗം ഇറങ്ങി നടന്നു.... അല്ലേൽ നല്ലൊരു പിച്ചിന് വകയുണ്ട്
കിളിവാതിൽ കടന്ന് അമ്മ കാണാതെ മുറ്റത്തേക്ക് എത്തിയതും അച്ഛനും മുത്തശ്ശനും മാവിൻ ചുവട്ടിൽ നിൽക്കുന്നുണ്ട്...മൈൻഡ് ചെയ്യാൻ പോയില്ല.... ഞാൻ നേരെ ഉളളിലേക്ക് കേറി.... അമ്മൂസിനെ കാണാനില്ലലോ...
അമ്മേ അവളെവിടെ അമ്മു....
ടേബിളിൽ ഭക്ഷണം എടുത്ത് വെക്കുകയാണ് അമ്മ...
ആഹ് നിന്റെ മുറിയിലുണ്ട്.....
💬 Comments
View all comments