Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
തന്നെ വിളിച്ചുപറഞ്ഞു........ അമ്മ അടുക്കളയിൽ പണിയിൽ ആണെന്ന് അറിയാവുന്ന കൊണ്ടും, അതിനാൽ തോർത്ത് കൊണ്ടുവരാൻ കിച്ചുവിനെ ഏൽപ്പിക്കും എന്ന് എന്റെ മനസ്സിൽ തോന്നിയത് കൊണ്ടുമാണ് ഞാൻ പോയെടുക്കാതെ അങ്ങനെ വിളിച്ചു പറഞ്ഞത്.... ?....
ഹിഹി.... അമ്മൂസ് പറയുന്ന പോലെ ചില സമയത്ത് എനിക്ക് കുറുക്കന്റെ ബുദ്ധി തന്നെയാണ്..... ?
പ്രതീക്ഷിച്ച പോലെതന്നെ കിച്ചുപെണ്ണ് തോർത്തും കൊണ്ട് വരുന്നുണ്ട്......... ഞാൻ വേഗം വാതിലിന്റെ അവിടെന്ന് മാറി.......
അച്ചേട്ടാ ദേ തോർത്ത്......അതും പറഞ്ഞ് കിച്ചൂസ്സ് മുറിക്കകത്തേക്ക് വന്നു....
എന്റെ ചിരി കണ്ടപ്പോതന്നെ കിച്ചു കണ്ണുമിഴിച്ചൊരു നോട്ടമായിരുന്നു ?.......
എന്താ അച്ചേട്ടാ ചിരിക്കണേ......
കണ്ണടച്ച് കാട്ടി പിന്നെയും ഒരു കളളചിരിയായിരുന്നു എന്റെ മറുപടി ?
കിച്ചുപെണ്ണിനു എന്റെ കളളത്തരം മനസ്സിലായ പോലെ......
ദേ വേഗം കുളിക്കാൻ നോക്ക്യേ......
എന്നൊരു ചിരിയോടെ പറഞ്ഞ് തോർത്ത് എനിക്ക് നേരെ നീട്ടി.....
ഞാൻ ഇല്ലെന്നർത്ഥത്തിൽ കണ്ണടച്ച് കാട്ടി ചിരിയോടെ നിന്നു.....
പെണ്ണിന് നാണം വരുന്നുണ്ട്..... അടുത്തേക്ക് വന്ന് തോർത്ത് എന്റെ തോളിലേക്കിട്ട് പോകാൻ നോക്കിയതും അവളെ വട്ടം ചേർത്ത് പിടിച്ചു......
ശോ ദേ വിട്... വിട്... അച്ചേട്ടാ വിട്.....
അമ്മ വരോട്ടോ ....... എന്താ
കാണിക്കണേ ......
കളളപിണക്കം കാണിച്ചുകൊണ്ട്
കിച്ചു എന്റെ കയ്യിൽ കിടന്ന് ഞെരിപിരി കൊളളുകയാണ്.....
എന്റെ കണ്ണുകളിലേക്ക് നോക്കിയ കിച്ചുപെണ്ണിനു അറിയാതെ തന്നെ ചുണ്ടിലൊരു ചിരി വന്നു.... ഹിഹി...
പിന്നെ പാവം അനങ്ങാതെ നിന്നുതന്നെട്ടോ....?
ആരെങ്കിലും വാരോട്ടോ.....
കിച്ചു പയ്യെ പറഞ്ഞ് എന്നെ നോക്കി..
ചെറിയൊരു പേടി പെണ്ണിനുണ്ട്... ?
ഞാനൊന്ന് ചിരിക്കയല്ലാതെ ഒന്നും മിണ്ടിയില്ല...
കിച്ചു എന്റെ കവിളിൽ തഴുകികൊണ്ട്....
💬 Comments
View all comments