Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
നല്ല അച്ചേട്ടനല്ലേ.... വേഗം കുളിക്ക്..... ന്നിട്ട് ചോറുണ്ണാം.....
പാവത്തിന്റെ വർത്താനം കേട്ടിട്ട്
എനിക്ക് വാത്സല്യം തോന്നാ......
മ്മ്മ്.... ഞാനൊന്ന് മൂളികൊണ്ട് കിച്ചുവിനെ പയ്യെ എന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.....
ഒരു ചിരിയോടെ അവളും എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു........
ഒരു വല്ലാത്ത അനുഭൂതിയാണ് അപ്പോഴെന്നിലുണ്ടായത്....
എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്, അവളുടെ കുഞ്ഞികൈയിൽ എന്റെ ഷർട്ട് ചുരുട്ടി പിടിച്ചുകൊണ്ട് കിച്ചു ശ്വാസമെടുക്കുന്നത് ഞാനറിഞ്ഞു......
കിച്ചൂസ്സേ.... എന്താടി... വിയർപ്പ് നാറ്റമുണ്ടോ....
മ്മ്മ്..... എന്റെ ചോദ്യത്തിന് ഒന്ന് മൂളി കൊണ്ട് പിന്നെയും പെണ്ണ് ശ്വാസമെടുക്കുകയാണ്.........
അത് കേട്ടതും, ഞാൻ പെട്ടെന്ന് അകന്ന് മാറാൻ നോക്കി....
പക്ഷെ അതിഷ്ട്ടായില്ലെന്ന ഭാവത്തിൽ എന്നെ നോക്കികൊണ്ട് കിച്ചു പിന്നെയും വലിച്ചു അവളിലേക്ക് ചേർത്തു........
ഞാനതൊട്ടും പ്രതീക്ഷിച്ചില്ല?...
കിച്ചൂസ്സേ... ഡി നല്ല വിയർപ്പുണ്ടെടി........
ഒരു ചിരിയോടെ കിച്ചുവിനോടായി പറഞ്ഞതും......
മ്മ്മ്....... അത് നിക്ക് ഇഷ്ട്ടാണെങ്കിലോ....എന്റെ ഏട്ടന് നല്ല മണമാ......?
കിച്ചു ഒരു കളളചിരിയോടെയത് പറഞ്ഞിട്ട് എന്നിലേക്ക് പിന്നെയും മുഖം പൂഴ്ത്തി....
അവൾ പറഞ്ഞത് കേട്ടിട്ട് എനിക്കുമൊരു ചിരി വന്നു..... വാത്സല്യത്തോടെ കിച്ചുവിന്റെ തലയിൽ തഴുകികൊണ്ട്, അവളുടെ മുടിയിൽ മുഖം ചേർത്ത് , എല്ലാം മറന്ന് അങ്ങനെ നിന്നുപോയി .......
കിച്ചേച്ചീ...... ഇതെവിടേക്ക് പോയാവോ.........
ഹാളിൽ നിന്നുളള അമ്മുവിന്റെ വിളിയാണ് ഞങ്ങളെ ഉണർത്തിയത്....
കിച്ചു വേഗം വെപ്രാളപ്പെട്ടുകൊണ്ട് അകന്നുമാറി......അത് വേഗം മുറിയിൽ നിന്ന് ഹാളിലേക്കോടി....
ഹിഹി.... അവളുടെ ഓട്ടം കണ്ടിട്ട് ചിരി വരാ... ?
ആഹ് കിച്ചേച്ചിയിത് മുറിയിലെന്തെടുക്കായിരുന്നു....
കിച്ചുവിനെ കണ്ടപാടെ അമ്മുവിന്റെ വക ചോദ്യം .......
അതെനിക്ക് മുറിയിൽ നിന്ന് കേൾക്കാം....
അത്......അത് ഏട്ടന് തോർത്ത് കൊടുക്കാൻ പോയതാ
💬 Comments
View all comments