0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
....... ഹിഹി... ഇത്രേം നേരം എന്നെ കെട്ടിപിടിച്ചു നിന്ന കിച്ചുവിന്റെ വർത്താനം കേട്ടിട്ട് എനിക്ക് ചിരിപൊട്ടി.... ഞാൻ നൈസ് ആയിട്ട് കീഹോളിലൂടെ ഹാളിലേക്ക് നോക്കി..... അമ്മുവിന്റെ മുന്നിൽ പെട്ട് നിൽക്കയാണ് കിച്ചു ? ഇത്ര നേരോ....മ്മ്മ്മ്... എന്തോ കളളത്തരമുണ്ട്.......സ്സ്.......അമ്മു പറഞ്ഞത് കേട്ട് ഞാൻ നാക്ക് കടിച്ചുപോയി...? എന്ത് കളളത്തരം... ഒന്ന് പോ പെണ്ണെ.... അല്ല എന്തിനാ എന്നെ വിളിച്ചേ...... കിച്ചു കുറച്ച് കനത്തിലാണ് സംസാരിക്കുന്നത്.... ഓഹ്, നാളെ അമ്പലത്തിൽ പോകുമ്പോ ഇടാനുളള സാരിയൊന്ന് തേച്ചിടാൻ അമ്മ  പറഞ്ഞു........അത് പറയാൻ വിളിച്ചതാ.... ഹും.... അമ്മു അതും പറഞ്ഞ് പിണക്കം കാണിച്ചു  സോഫയിൽ പോയിരുന്നു... ഞാൻ വേഗം ഷർട്ടും മുണ്ടും മാറി കുളിക്കാൻ കേറി....... തലയിലൂടെ തണുത്ത വെളളം വീണപ്പോ ശരീരം ആകെയൊന്ന് കുളിർന്നു....... കഴിഞ്ഞ നിമിഷങ്ങളോർത്തപ്പോ  അറിയാതെ തന്നെയൊരു ചിരി ചുണ്ടിൽ വന്നു....... കുളിച്ചിറങ്ങിയപ്പോ നല്ല വിശപ്പ്...... വേഗം ഒരു മുണ്ടുടുത്ത്‌  ഹാളിലേക്ക് ചെന്നു..... അമ്മു ടീവി കണ്ടിരിപ്പുണ്ട്...... അവൾ എന്തെങ്കിലും ചോദിക്കോ എന്നൊരു പേടിയുണ്ട്..... നൈസ് ആയിട്ട് നടന്ന് സോഫയുടെ അരികിലെത്തി..... ഒന്ന്  കയ്യൊക്കെ നിവർത്തി  നിന്നു....... ടീവിയിൽ  ഇളയരാജയുടെ പാട്ടാണ്...... "രാസാത്തി ഉന്ന കാണാത നെഞ്ച് കാറ്റാടി പോലാടുതെ..... " ഞാൻ പാട്ടിനൊപ്പം മൂളികൊണ്ട് ഇടംകണ്ണിട്ട് അമ്മുവിനെ നോക്കി.... അവൾ ഒരു മൈന്റും ഇല്ലാതെ പാട്ടിൽ ലയിച്ചിരിക്കുകയാണ്.... ഡീ ഇന്ന് ക്ലാസ്സിലൊന്നും എടുത്തില്ലേ.. പഠിക്കാനൊന്നുല്ലേ....... എന്റെ ശബ്ദം കേട്ട് അമ്മു  ചെറുതായൊന്ന് ഞെട്ടിക്കൊണ്ട്... ഏഹ് ഇതെപ്പോ വന്നുനിന്ന്........ ആഹ് നീ ടിവിയുടെ ഉളളിൽ കേറിയിരിക്കുമ്പോ എങ്ങനെ കാണാനാ.......... ഓഹ്.... അല്ല അച്ചുചേട്ടൻ എന്താ ചോദിച്ചേ..... ഹോ

💬 Comments

View all comments