0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ഓവനിൽ വെച്ച് ഒന്നൂടെ ചൂടാക്കിയത് കൊണ്ട് നല്ല ചൂടായിരുന്നു....... അവളുടെ കഴിപ്പ് കണ്ട് ഞാനും ചായ കുടിച്ചു...... കിച്ചു അച്ഛന് കൊണ്ടുപോയി കൊടുത്തിട്ടാണ് കഴിക്കാൻ വന്നിരുന്നത്...... വളരെ പതുക്കെയാണ് കിച്ചു കഴിക്കുന്നത്.... എന്റെ പെണ്ണ്  ബജിയെടുത്ത്‌ സോസിൽ മുക്കി വായിലേക്ക് വെക്കുന്നത്  കണ്ടപ്പോ എനിക്ക് വല്ലാത്തൊരു കൊതിതോന്നി..... എന്റെ നോട്ടം കണ്ട കിച്ചു നല്ല ടേസ്റ്റുണ്ടെന്ന് ചിരിയോടെ തലയാട്ടി കാണിച്ചു.....? രണ്ടും ഇഷ്ടത്തോടെ കഴിക്കുന്ന കണ്ട് എന്റെ വിശപ്പ് പോലും മറന്നുപോയി...... ചായ മാത്രം ഊതി കുടിക്കുന്ന എന്നെ നോക്കി കഴിക്കെന്ന് കിച്ചു ചുണ്ടുകൊണ്ട് കാണിച്ചു.... ഞാൻ ഇടംകണ്ണിട്ട്  അമ്മുവിനെ നോക്കിയപ്പോ  ടീവിയും കണ്ട് നല്ല പോളിംങ്ങാണ്... പയ്യെ കിച്ചുവിനെ നോക്കി  വാ തുറന്ന് കാണിച്ചു.... കിച്ചിപ്പെണ്ണിന് കാര്യം മനസ്സിലായി ? ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് പയ്യെ എന്റെ എന്റെ വായിലേക്ക് വെച്ചുതന്നു..... അവൾ കഴിച്ചതിന്റെ പാതിയായത് കൊണ്ടാവും...... വല്ലാത്ത രുചി......? അമ്മു കാണാതെ ഞാൻ പയ്യെ കഴിച്ചിറക്കി...... പെട്ടെന്നാണ് മുറിയിൽ നിന്നും മുത്തശ്ശന്റെ വരവ്വ്...... ഞാൻ ചെറുതായിട്ടൊന്ന് പകച്ചു.... കണ്ട് കാണോ..... ?ഏയ്യ്... ഇല്ല.... എന്നെയൊന്നു നോക്കി ചിരിച്ചിട്ട് മുത്തശ്ശൻ ഇറയത്തേക്ക് പോയി.... ഡാ നീ കുളിക്കുന്നില്ലേ...... അമ്മ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു...... ആഹ് കുളിക്കാം..... അമ്മുവിനോട് കഴിച്ചോളാൻ പറഞ്ഞ് എണീറ്റു മുറിയിലേക്ക് പോയി....... ശോ വണ്ടിയിൽ നിന്നും തോർത്തെടുക്കാൻ മറന്നല്ലോ..... അമ്മയോട് തോർത്ത്‌ ചോദിക്കാൻ മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കിച്ചു ഞാൻ കുടിച്ച ചായഗ്ലാസും കൊണ്ട്  അടുക്കളയിലേക്ക് പോകുന്ന കണ്ടത്........ പെട്ടെന്നൊരു ഐഡിയ തോന്നി..... അമ്മേ ഒരു തോർത്ത്‌ തന്നെ...... ഞാൻ മുറിയിൽ നിന്ന്കൊണ്ട്

💬 Comments

View all comments