Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
കൈയിൽ ഞെക്കി കൂട്ടുകയാണ്...എവിടെ ഞെങ്ങാൻ?.
ഡീ നിന്റെ കൈ വേദനിക്കൊളളു....
അത് പണിയെടുത്ത് ഉണ്ടായതാ... അനങ്ങില്ല മോളെ.... ?.....ഞാൻ അമ്മുവിനെ കളിയാക്കികൊണ്ട് പറഞ്ഞു.....
അമ്മുവിന്റെ പരിശ്രമം കണ്ടുകൊണ്ടാണ് കിച്ചു അടുക്കളയിൽ നിന്നും വന്നത്......
ഡി ഏട്ടനെ വെറുതെ ഉപദ്രവിക്കല്ലേ.......
ശോ അതിന് ഞാനൊന്നും ചെയ്തില്ല.
എന്ത് കഷ്ട്ടായിത്.... അച്ചുച്ചേട്ടാ.... കിച്ചേച്ചി എപ്പോഴും എന്നെ വഴക്ക് പറയും.....
ആണോടാ....
ഡി കിച്ചു, എന്തിനാടി എന്റെ കൊച്ചിനെ വെറുതെ വഴക്ക് പറയണേ.....കിച്ചുവിനോട് ഇത്തിരി കനത്തിലാണ് ചോദിച്ചത്.....
ഞാനൊന്നും പറഞ്ഞില്ല അച്ചേട്ടാ....
ദേ ചോറെടുത്തു വെച്ചിട്ടുണ്ട്........
ഡീ അമ്മു, വന്നേ.. വീട്ടിലേക്ക് പോകാം....
അതും പറഞ്ഞ് കിച്ചു ഇറയത്തേക്ക് പോയി..... അച്ഛനെയും മുത്തശ്ശനെയും വിളിക്കാനുളള പോക്കാണ്.....
അമ്മൂസ്സേ.... അവൾക്ക് ഞാൻ പിന്നെ കൊടുത്തോളം..... എണീക്ക് നമുക്ക് ഇപ്പോ ചോറുണ്ണാം..... അതുംപറഞ്ഞു ഞാനും അമ്മുവും കൂടി ടേബിളിൽ പോയിരുന്നു........
അപ്പോഴേക്കും കറിയൊക്കെയായി അമ്മയെത്തി....സാധാരണ എന്തെങ്കിലുമൊരു കറിയിലാണ് അമ്മ എന്നെയും അച്ഛനെയും ഒതുക്കുന്നത്..... ഇതിപ്പോ
സാമ്പാറും, പപ്പടോം, ഉപ്പേരിയും, ചെമീൻ ഉലത്തിയതും ഒക്കെയുണ്ട്....
അതെയ് എല്ലാവരും വേഗം വന്നിരുന്നെ..... എനിക്കും അമ്മുവിനും വിളമ്പിത്തരുന്നതിനിടയിൽ അമ്മ
ഇറയത്തുനിന്ന് വരുന്ന അച്ഛനോടും മുത്തശ്ശനോടുമായി പറഞ്ഞു........
അയ്യോ അമ്മേ... വീട്ടിൽ ചോറ് വെച്ചിട്ടുണ്ടല്ലോ.......ഞാനും മുത്തശ്ശനും അത് കഴിച്ചോളാം......
ആണോ മോളെ... എന്ന അമ്മ കറി തന്നുവിടാം....അതും പറഞ്ഞ് അമ്മ പാത്രമെടുക്കാൻ അടുക്കളയിലേക്ക് പോയി......
അമ്മൂസ്സ് നല്ല ഫുഡിങ്ങാണ്....... കിച്ചു അമ്മു കഴിക്കുന്നത് കണ്ട് അവളുടെ തലയിൽ തഴുകി നിൽക്കുകയാണ്....
അമ്മ കറി പാത്രത്തിലേക്ക് പകർത്തുകയാണ് ........കിച്ചുപെണ്ണ് മതിയെന്ന് പറഞ്ഞിട്ടും അമ്മ ഇട്ടോണ്ടിരിക്കുകയാണ്.....
ഞാൻ വേഗം എന്റെ പ്ലേറ്റിലിരുന്ന ചെമ്മീനുലത്തെടുത്ത്
💬 Comments
View all comments