Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
സീയൂ എന്നും പറഞ്ഞ് ഞാൻ ഓടി.....
മുത്തശ്ശന്റെ കൈയിൽ കിട്ടിയാൽ കത്തിവെച്ചു കൊല്ലുമെന്ന് അമ്മുവിനും അറിയാം ?.....
വേഗം വീടിന്റെ അടുക്കളവാതിലിലൂടെ കേറി മുറിയിലെത്തി......
ഷർട്ട് എടുത്ത് തേക്കാൻ അമ്മയെ ഏൽപ്പിച്ചു...... അങ്ങനെ ആ കാര്യവും സെറ്റ്.....
നല്ലോണം ഫുഡ് കഴിച്ചതുകൊണ്ട് നല്ല ഉറക്കം വരുന്നുണ്ട്........
കുറച്ചുനേരം യൂട്യൂബിൽ കേറി സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ "യും കണ്ട് കിടന്നു......
കുറച്ചുകഴിഞ്ഞു കണ്ണടച്ചത് ഓർമയുണ്ട്......?....
ഫോൺ കിടന്ന് അടിക്കുന്ന കേട്ടാണ് ഞെട്ടിയുണർന്നത്........ഉറക്കപ്പിച്ചിൽ
ഫോണെടുത്തപ്പോഴേക്കും കോൾ കട്ടായി....
സമയം 2 മണിയായിട്ടുളളു...
നോക്കിയപ്പോ ആഷിക്കാണ് വിളിച്ചത്.....
ഇവനിതെന്താണാവോ ഈ സമയത്ത്...വേഗം തന്നെ തിരിച്ചുവിളിച്ചു.....
ആദ്യത്തെ റിങ് അടിച്ചപ്പോ തന്നെയവൻ കോളെടുത്തു.....
ഹലോ ഡാ അച്ചുവേ..... ഹലോ
ആഹ് എന്താടാ...... എന്ത് പറ്റി....
അവന്റെ വെപ്രാളം പിടിച്ചുളള സംസാരം കേട്ട് എനിക്കും ടെൻഷനായി....
ഡാ അച്ചു..... തസ്നീ ഇപ്പോരു മെസ്സേജ് അയച്ചെട...... അവളുടെ ഫോണൊക്കെ അടിച്ചുപൊട്ടിച്ചു.... അവളുടെ വാപ്പയും എളേപ്പമാരും ചേർന്ന് എന്റെ പെണ്ണിനെ തല്ലി കൊല്ലാറാക്കിയെട.........
എല്ലാവരും ഉറങ്ങിയപ്പോ അവളുടെ അനിയത്തിയുടെ ഫോണിൽ നിന്ന മെസ്സേജ് അയച്ചത്......
ഡാ നീ ടെൻഷൻ ആകല്ലേ........... സമാധാനപ്പെട്......
ഇല്ലടാ... എനിക്കിപ്പോ അവളെ കാണണം..... എനിക്ക് വേണ്ടിയാടാ അവളതൊക്കെ സഹിച്ചത്........
ആഷിക്കേ വിഷമിക്കല്ലേഡാ... നമുക്ക് ഇപ്പോ തന്നെ അവളെ കാണാം...... നീ വേഗം എന്റെ വീട്ടിലേക്ക് വാ........
ഞാൻ ദേ എത്തിയെട എന്നും പറഞ്ഞ് ഫോൺ കട്ടാക്കി...... വേഗമൊരു ഷർട്ടിട്ട് ഒച്ചയുണ്ടാക്കാതെ മുറിയിൽ നിന്നിറങ്ങി......വാതിൽ മെല്ലെ തുറന്ന് മുറ്റത്തേക്കിറങ്ങി നിന്നു....... തണുപ്പ് അടിച്ചിട്ട് മേലൊക്കെ കുളിരുന്നുണ്ട്... പയ്യെ അകത്തേക്ക് കേറി മുറിയിൽനിന്ന് സിഗരെറ്റെടുത്ത്
💬 Comments
View all comments