Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
പുറത്തേക്കിറങ്ങി..... ഒരെണ്ണം കത്തിച്ചു വലിച്ച് റോഡിലേക്ക് നടന്നു വണ്ടിയുടെ അരികിലെത്തിയതും
ആഷിക്കെത്തി.........
ഡാ നീ എന്ത് വരവ്വാടാ വന്നെ.....
ഫോൺ വെച്ചിട്ടൊരു 10മിനിറ്റ് ആയില്ലലോട......
അതും പറഞ്ഞ് ഞാൻ ബൈക്കിൽ കേറിയതും ഒരു പോക്കായിരുന്നു...
അവിടെന്നൊരു 20 മിനിറ്റുണ്ട് തസ്നിയുടെ വീട്ടിലേക്ക്... വെറും 10 മിനിറ്റ്കൊണ്ടാണ് ഞങ്ങളവിടെയെത്തിയത്.....
മെയിൻറോഡിൽ തന്നെയാണ് വീട്...
വെറും വീടെന്ന് പറഞ്ഞാൽ പോര.... നമ്മളെ സംബന്ധിച്ചു അതൊരു കൊട്ടാരമാണ്......
ബൈക്ക് റോഡിൽ വെച്ച് മതിൽ ചാടാനായി നിന്നു....
അപ്പോഴാണ് എന്റെയുളളിൽ മറ്റൊരു പേടി വന്നത്.......
ഡാ ആഷിക്കേ..... ഇവിടെ സിസിടീവി
വല്ലതും വെച്ചിട്ടുണ്ടാ..... ?
ഏയ് ഈ ഭാഗത്ത് ഇല്ലടാ.....
ഗേറ്റിന്റെ അവിടെ വെച്ചിട്ടുണ്ട്....
ഹോ സമാധാനം... ഡാ, നീ എന്നെയൊന്നു പൊക്കിതന്നെ...... ഒടുക്കത്ത മതിലും പണിത് വെച്ചിട്ട്..... മനുഷ്യന് കേറാനും പറ്റണില്ല.......
ആഹ് നമുക്ക് കേറാൻ വേണ്ടി അവരോട് മതില് താഴ്ത്തി കെട്ടാൻ പറയാടാ...... അതും പറഞ്ഞ് അവനെന്നെ താങ്ങി കയറ്റിയതും ഞാൻ അപ്പുറത്തേക്ക് ചാടി പതിഞ്ഞിരുന്നു.....
നിലാവിന്റെ വെട്ടം മാത്രമുളളു..... എന്തോ ശ്വാസം വിടുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാൻ ഇടതു വശത്തേക്ക് നോക്കിയത്........
പടച്ച തമ്പുരാനെ........ കറുത്ത് കരിക്കട്ട നിറമുളള ചെന്നായ പോലത്തൊരു പട്ടി എന്നെയും നോക്കി നിൽക്കുന്നു ........ ഈശ്വരാ പെട്ട്.....
ഞാൻ അവിടെയിരുന്നുകൊണ്ട് തന്നെ അനങ്ങാതെ ............
ആഷിക്കേ ചാടല്ലേ..... ചാടല്ലേ.........
പേടിച്ചിട്ട് ശബ്ദവും പുറത്തേക്ക് വരുന്നില്ല...... ഡാ ചാടല്ലേ......
അവൻ ചാടി...... ?ശുഭം......
അതോടെയൊരു കുതിപ്പായിരുന്നു പട്ടി........... അതിന്റെ പല്ലും, കരടിയുടെ പോലത്തെ രോമവും ഒക്കെ കണ്ട് പേടിച്ചിട്ട് അനങ്ങാനും പറ്റുന്നില്ല.....പിന്നെ കണ്ണടച്ചുകൊണ്ട് ഒറ്റയിരിപ്പിരുന്നു........
പക്ഷെ
💬 Comments
View all comments