Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
കുറച്ചു കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ ഞാൻ പയ്യെ കണ്ണുതുറന്നു.....
നോക്കിയപ്പോ പട്ടി ആഷിക്കിന്റെ മുന്നിൽ മലന്നു കിടന്ന് വാലാട്ടി കളിക്കുന്നതാണ് കണ്ടത്...... അവൻ പോക്കറ്റിൽ നിന്നും ചെറിയ പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കൊടുക്കുന്നുണ്ട്..
അതിന് ബിസ്ക്കറ്റ് കൊടുത്തതും അവൻ എന്നോട് അകത്തേക്ക് പോകാമെന്ന് ആക്ഷൻ കാണിച്ചു....
അവൻ നടന്നതും അവന്റെയൊപ്പം യാന്ത്രികമായി ഞാനും നടന്നു... എന്റെ കയ്യിന്റേം കാലിന്റേം വിറയൽ അപ്പോഴും മാറിയിട്ടില്ലായിരുന്നു........
ഡാ അവളെ എങ്ങനെ കാണാനാ പ്ലാൻ.. ആഷിക്കിന്റെ വേഗത്തിലുളള നടത്തം കണ്ട് ഞാൻ ചോദിച്ചു.....
വീടിന്റെ സൈഡിൽ എത്തിയതും അവൻ എന്നോട് ഇവിടെ നിക്കാൻ പറഞ്ഞ് വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിലൂടെ മുകളിലെ ബാൽക്കണിയിലേക്ക് കേറി.....
ഞാൻ അവന്റെ കയറ്റം കണ്ടിട്ട് ഞാൻ അന്തിച്ചുനിൽക്കുകയാണ്......
ആ പണ്ടാരപട്ടിയുടെ ഓർമ വന്നതും നൈസ് ആയിട്ട് അവിടെ നിന്ന പേരമരത്തിലേക്ക് കേറി.....
ആഷിക്ക് മോളിൽ എത്തി ഫോൺ വിളിക്കുന്നതൊക്കെ എനിക്ക് കാണാം..... ഒരു മിനിറ്റ് കഴിഞ്ഞതും വാതിൽ തുറന്ന് തസ്നി എത്തി....
അവനെ കണ്ടപാടെ അവൾ ഓടിവന്ന് കെട്ടിപിടിച്ചൊരു കരച്ചിലായിരുന്നു......
കുറച്ചുനേരം അവർ അങ്ങനെതന്നെ നിന്നു..... എന്തൊക്കെയോ പറഞ്ഞ് പിന്നെയും അവൾ കരയുന്നുണ്ട്....... സീൻ ഒന്ന് നോർമലായതോടെ അവൻ എന്തോ പറഞ്ഞപ്പോ അവൾ ചിരിക്കുന്നത് കണ്ടതോടെ എനിക്കൊരു സമാധാനം... ?
ആഷിക്ക് എന്നെ തസ്നിക്ക് കാണിച്ചുകൊടുത്തതും തസ്നി ചിരിച്ചുകൊണ്ട് എന്നെ കൈ വീശി കാണിച്ചു....
തിരിച്ചു കൈ കാണിക്കാൻ കൈ വിട്ടതും, ഞാൻ വീഴാൻ പോയത് കണ്ട് തസ്നിയും ആഷിക്കും ചിരിക്കുകയാണ്.....
ചിരിക്കെടാ തെണ്ടി...... ആഷിക്കിനോടായി മനസ്സിൽ പറഞ്ഞ് കൊണ്ട് പോകാമെന്ന് ഞാൻ ആക്ഷൻ കാണിച്ചു........
💬 Comments
View all comments