0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ആഷിക്ക്  ഒരു മിനിറ്റെന്നു കൈകൊണ്ടു കാണിച്ചു..... പിന്നെ ഞാൻ കാണുന്നത് അവൻ തസ്‌നിയുടെ നെറ്റിയിലും കവിളിലും ഒക്കെ ഉമ്മ കൊടുക്കുന്നതാണ്....  എനിക്കത്‌ കണ്ട്  ചെറിയൊരു ചമ്മൽ വന്നു.......ഹിഹി.....ഞാൻ പിന്നെ കിച്ചുപെണ്ണിനു ഒന്നും  കൊടുത്തിട്ടേയില്ലാത്തത്‌ കൊണ്ടാവും ??.... അവൻ തസ്‌നിയോട് യാത്രപറഞ്ഞ് താഴേക്കിറങ്ങിയതും ഞാനും ഇറങ്ങി...... തിരികെ മതിലിനടുത്തെത്തിയതും പട്ടി വാലാട്ടിക്കൊണ്ട് ആഷിക്കിന്റെ അടുത്തെത്തി.... അവൻ അതിനെ പിന്നെയും  തലോടികൊടുത്തു.... അങ്ങനെ  ഞങ്ങൾ മതിൽ തിരിച്ചുചാടി.... ആഷിക്ക് വേഗം ബൈക്കിൽ കേറി താക്കോൽ ഇട്ടതും ഞാൻ ആ താക്കോൽ ഊരിയെടുത്തു...... ഡാ എന്താടാ അച്ചു........... വണ്ടിയെടുക്കാൻ വരട്ടെ....... ആ പട്ടിയെന്താ എന്നെ കൊല്ലാൻ  വന്ന പോലെ വന്നിട്ട് നിന്നെ കണ്ടപ്പോ ഒടുക്കത്തെ സ്നേഹം കാണിച്ചത്..... സ്വഭാവികമായി എനിക്ക് തോന്നിയ സംശയം അപ്പൊതന്നെ ഞാൻ ചോദിച്ചു...... അത്....അതുപിന്നെ ... അതിന് ഞാൻ ബിസ്ക്കറ്റ് കൊടുത്തത് കൊണ്ട്...... ആഷിക്ക് കിടന്ന് പരുങ്ങുന്നുണ്ട്..... മുത്തേ... നീയൊന്ന് മുഖത്തേക്ക് നോക്ക്യേ..... പട്ടിക്ക് നിന്നോട് നല്ല പരിചയമുണ്ട്... കൂടാതെ മോളിലേക്ക് കേറാനുളള വഴിവരെ നിനക്ക് കാണാപ്പാഠം ആയപോലെയാണല്ലോ നീ കേറി പോയത്.......... എടാ അത് പിന്നെ........ ഞാൻ അവന്റെ കഴുത്തിനു പിടിച്ചിട്ട്...... സത്യം പറയെടാ...... നീ എത്രാമത്തെ പ്രാവശ്യമാട ഇങ്ങനെ വരുന്നത്........ എന്റെ ചോദ്യം കേട്ട് അവന്റെ മുഖത്തൊരു കളളചിരി തെളിഞ്ഞു........ ഡാ കൊല്ലല്ലേ...പറയാം...വിട്...വിട്... പോകുന്ന വഴി പറയാം...... അപ്പോഴാണ് ദൂരെ നിന്നൊരു പോലീസ് വണ്ടിയുടെ ലൈറ്റ് കണ്ടത്.. വേഗം താക്കോൽ കൊടുത്ത് വണ്ടിയെടുത്തു വിട്ടു..... ഡാ തെണ്ടി....ആ പട്ടിക്ക് നിന്നോടുളള സ്നേഹം കണ്ടപ്പോതന്നെ എനിക്ക് ഡൌട്ട് അടിച്ചതാ...... അവന്റെ തോളിൽ ചാരിയിരുന്നുകൊണ്ട് ഞാൻ പറഞ്ഞു.....

💬 Comments

View all comments