0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
നോക്കിയതും തണുപ്പോട് തണുപ്പ്.... ഷവറിന്റെ അടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതോടെ തണുപ്പ് മാറിക്കിട്ടി?........ പതപ്പിച്ചു തന്നെ കുളി പാസ്സാക്കി.... കിച്ചുപെണ്ണിനേം കൊണ്ട് അമ്പലത്തിൽ പോകുന്നതിന്റെ  സന്തോഷത്തിലാണ് എന്റെ മനസ്സ്.... പാട്ടും പാടിക്കൊണ്ട് ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ടത് എനിക്കുളള ചായയുമായി വന്ന അമ്മയെയാണ്..... എന്റെ പാട്ടും പാടിയുളള വരവ്വ് കണ്ട് അമ്മ കണ്ണുമിഴിച്ചൊരു ചിരിയോടെ എന്നെനോക്കി നിൽക്കുകയാണ്... ഞാനും  അമ്മയെനോക്കിയൊന്ന് ചിരിച്ചുകൊടുത്തു.... ? എന്താടാ ഭയങ്കര സന്തോഷത്തിൽ....... ഏയ്യ് ഒന്നുല്ല ....... ? നീ എന്താ നേരത്തേ എണീറ്റെ.... അല്ലേൽ  ചായയും തന്ന് കുത്തിപ്പൊക്കിയലല്ലേ നിനക്ക് എണീക്കാൻ പറ്റു...... അല്ല... ഇന്ന് അമ്പലത്തിൽ കൊണ്ടുപോണമെന്ന് അമ്മയല്ലേ ഇന്നലെ പറഞ്ഞെ......അപ്പോ... ആഹ് അപ്പോ..... പറയെടാ ശോ അമ്മയിത്  വിടാൻ ഭാവമില്ലല്ലോ ?..... ഞാൻ ചമ്മി നിൽക്കുന്ന കണ്ടിട്ട് അമ്മയ്ക്കും ചിരിവരുന്നുണ്ട്.... എന്തിനാടാ മോനെ നീ  കിടന്ന് ഉരുളുന്നത്...... ഞാൻ പിന്നെയും ചമ്മിയ ചിരിയോടെ തന്നെ നിന്നു..... ഇന്നാടാ  ചായ പിടിക്ക്........ മക്കളിപ്പോ വരും.... ഞാൻ വേഗം റെഡിയാകട്ടെ..... അതും പറഞ്ഞു അമ്മ തിരികെ നടന്നു... ഏഹ് അമ്മയും വരുന്നുണ്ടോ...... ആഹ്.. എന്താടാ ഞാൻ  വന്നാൽ.......എന്റെ ചോദ്യം കേട്ട് അമ്മ ചെറുതായി  കണ്ണുരുട്ടികൊണ്ട് ചോദിച്ചു..... ഹോ ഒന്നുല്ലമ്മേ......അമ്മ ഇപ്പൊഴായെ പിന്നെ അങ്ങനെ അമ്പലത്തിലൊന്നും പോകാറില്ലലോ......അതോണ്ട് ചോദിച്ചതാ.... ? അയ്യോ, എന്റെ മോൻ അതുകൊണ്ട് ചോദിച്ചതാണല്ലേ......... ഏഹ് അമ്മ ആക്കിയതാണോ ?.... അല്ല നീ എന്നാടാ അവസാനമായി അമ്പലത്തിൽ കേറിയത്.... എട്ടാം ക്ലാസ്സിൽ പടിക്കുമ്പോളോ... ആ നീയാണ് ഇപ്പോ വെളുപ്പാൻകാലത്ത് എണീറ്റ് കുളിച്ചുനിക്കണത്...... അമ്മ നൈസ് ആയിട്ട് ചെക്ക് വെച്ചു....

💬 Comments

View all comments