Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
ഞാൻ ഒന്നും മിണ്ടാൻ പോയില്ല.......
വേഗം ചായകുടിക്കെടാ... തണുത്ത് പോകുമെന്ന് പറഞ്ഞ് അമ്മ പോയി...
ആകെ ചമ്മിയല്ലോ.... ?....
ആഹ് എന്തേലും ആവട്ടെ..... ചായേം കുടിച്ചു വേഗം മുണ്ട് എടുക്കാൻ അലമാര തുറന്നു..... അപ്പോഴാണ് ഞാനാ സത്യം മനസ്സിലാക്കിയത്.... ?
കറുത്ത കരയുടെ മുണ്ട് എനിക്കില്ല....
പിന്നൊന്നും ആലോചിക്കാതെ നേരെ അച്ഛന്റെ മുറിയിലേക്കോടി..... അച്ഛൻ കണ്ണടച്ചു കിടക്കുന്നുണ്ട്...
എണീറ്റ് കിടക്കുകയാണോന്നാവോ...
വല്ല്യ ഒച്ചയുണ്ടാക്കാതെ അലമാര തുറന്നു മുണ്ട് തപ്പി തുടങ്ങി .......
ഹാവൂ........സാധനം കിട്ടി
ഡാ നീ അതിന്റെയുളളിൽ എന്ത് നോക്കുകയാടാ?........ പെട്ടെന്നാണ് അച്ഛന്റെ ചോദ്യം.....
അത് ശരി... ഡാഡി എണീറ്റ് കിടക്കുക തന്നെയായിരുന്നു.....
അത് അച്ഛാ , കറുത്ത കരയുളള മുണ്ട് നോക്കിയതാ...... ദേ കിട്ടി.....
ഏതെങ്കിലും മുണ്ട് ഉടുത്താ പോരെടാ....
അല്ലച്ഛാ..... കറുത്ത ഷർട്ടിനു മാച്ച് ആയിട്ട് ഇടാൻ വേണ്ടി ?
നിനക്കിത് എന്ന് തുടങ്ങി ഇങ്ങനെയൊക്കെ നോക്കാൻ.......
അല്ല അടിയിൽ ഇടുന്നതും കറുപ്പ് തന്നെ വേണമെന്നുണ്ടോടാ..
അത് പിന്നെ..... അച്ഛാ, ഇന്ന് അമ്മ അമ്പലത്തിൽ പോണ കാര്യം പറഞ്ഞപ്പോ..... അതോണ്ടാ....
ഞാൻ പിന്നേം ചമ്മി നാറി......
എന്റെ വിക്കിയുളള സംസാരം കേട്ടപ്പോ തന്നെ അച്ഛൻ...
ഹ്മ്മ്മ്മ്.... പോ, പോ......
പോയി വേഗം റെഡിയാകാൻ നോക്ക്.... പിളേളരിപ്പോ വരും.......
അതും പറഞ്ഞ് പുളളി കണ്ണടച്ചുകിടന്നു.....
ഒരു നിമിഷം പിന്നെ ഞാനവിടെ നിന്നില്ല...... വേഗം എന്റെ മുറിയിലേക്ക് കേറി.....
രാവിലെ തന്നെ അച്ഛനും അമ്മയും നന്നായി തന്നെ തന്നല്ലോ ദൈവമേ....?... അതുംആലോചിച്ചു
മുണ്ടുടുത്ത്, അമ്മ തേച്ചിട്ട ഷർട്ടും ഇട്ട് കൈമടക്കി കൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്ന്
💬 Comments
View all comments