0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
മുടി ചീകിയപ്പോഴാണ് കണ്ണാടിയിലൂടെ  ചാരിയിട്ട   വാതിലിൽ പിടിച്ചുകൊണ്ട്  എന്റെ പെണ്ണ് നോക്കിനിൽക്കുന്നത് കണ്ടത്....... എന്റെ ഒരുക്കവും നോക്കി നിൽക്കുകയാണ് കിച്ചൂസ്സ്... ? ഒരു കുസൃതി തോന്നിയതും ഞാൻ വേഗം പിന്നിലേക്ക് മാറി വാതിലിന്റെ മറവിൽ എത്തി..... എന്നെ പെട്ടെന്ന്  കാണാത്തത് കൊണ്ടാവണം കിച്ചു പയ്യെ വാതിൽ ഒന്നുകൂടി   തുറന്ന്  നോക്കിയത്..... പെട്ടെന്നാണ് വാതിലിൽ പിടിച്ചിരുന്ന  അവളുടെ കുഞ്ഞികൈയിൽ ഞാൻ കൈ വെച്ചത്...... ? ആദ്യമൊന്ന് ഞെട്ടി കൈവലിക്കാൻ നോക്കിയെങ്കിലും എന്നെ കണ്ടതോടെ ഒരു നാണം കലർന്ന ചിരിയോടെ കിച്ചു  എന്നെ നോക്കി നിന്നു ....... ഒരു ചിരിയോടെ  ഞാൻ അവളുടെ കൈ വിരലിലൊന്ന് മുത്തിയതും, പെണ്ണിന്റെ കവിളൊക്കെ ആകെ  ചുവന്നു....... എനിക്കത് കണ്ട് പിന്നെയും കളളചിരി വരുന്നുണ്ട് ? കൈയിൽ പിടിച്ചു കിച്ചുവിനെ വാതിലിനു മറവിൽ നിന്ന് നീക്കി നിർത്തി........... ഞാൻ കുറച്ച് പിന്നിലേക്ക് നീങ്ങി  നിന്നുകൊണ്ട്  എന്റെ കിച്ചൂസിനെ ആകെയൊന്ന് നോക്കി......... കസ്സവ്വ്  സാരിയുടുത്ത്, കണ്ണൊക്കെയെഴുതി, ഒരു കടുക് മണിയോളം വലിപ്പമുളള നീല പൊട്ടും തൊട്ട്.........സുന്ദരിപെണ്ണായി നിൽക്കയാണവൾ......... എന്റെ നോട്ടം കണ്ടിട്ട് പിന്നെയും പെണ്ണിന്റെ കവിൾ ചുവക്കുകയാണ്....... ഞാൻ കൈകൊണ്ട് അടിപൊളിയാണെന്ന് ചിരിയോടെ  കാണിച്ചതും അവൾ കളളചിരിയോടെ  മുറിയിൽ നിന്നും ഓടി...... ഹിഹി......... പെണ്ണിന്റെയൊരു കാര്യം....? ഇത്തിരി സ്പ്രേ കൂടി അടിച്ചു കാറിന്റെ താക്കോലുമെടുത്ത്  ഞാൻ വേഗം പുറത്തേക്കിറങ്ങി....... ഇറയത്തേക്ക് ചെന്നപ്പോ അമ്മു കസ്സേരയിൽ ചാരിയിരിപ്പുണ്ട്....... നല്ലൊരു ക്രീം കളർ പാട്ടുപാവാടയിട്ട് ചുന്ദരികുട്ടിയായാണ് ഇരിപ്പ്...... എന്നെ കണ്ടതും അമ്മുവിന്റെ അവൾ കണ്ണിലൊരു സന്തോഷം കണ്ടു....അവൾ കൈകൊണ്ട്   സൂപ്പറാണെന്ന് കാണിച്ചതും ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് പോയിരുന്നു....

💬 Comments

View all comments