Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
ഞാൻ അവർക്കരികിലേക്ക് നടന്നു.....
എന്നെ കണ്ടതും കിച്ചുവിന്റെ മുഖത്തൊരു ചിരി വന്നെങ്കിലും പെട്ടെന്ന് അമ്മയെയും ലിസ്സിയാന്റിയെയും നോക്കി അവളാ ചിരി വിഴുങ്ങി ?.....
അമ്മുവും ജെസ്സിയും മുറ്റത്തായാണ് നിൽക്കുന്നത്......
എന്ത് പുളുവാടി രണ്ടുംകൂടി പറഞ്ഞുകൂട്ടണേ എന്നും പറഞ്ഞുകൊണ്ടാണ് ഞാൻ ചെന്ന് കയറിയത്...
ജെസ്സി അന്ന് പറ്റിച്ചതിന്റെ കളളദേഷ്യം കാണിക്കാൻ മറന്നില്ല.... അതവളുടെ നോട്ടത്തിൽ തന്നെയുണ്ട്....
എന്താടി കുറുക്കൻ നോക്കുന്ന പോലെ നോക്കണേ.... അവളുടെ നോട്ടം കണ്ട് എനിക്ക് കാര്യം മനസ്സിലായെങ്കിലും ഒന്നുമറിയാത്ത പോലെ ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.... ?
'പോട ചതിയാ....... 'എനിക്കും അമ്മുവിനും കേൾക്കാൻ മാത്രം ശബ്ദത്തിൽ മറുപടിയും കിട്ടി... ?
ഹിഹി... അമ്മൂസിന് ജെസ്സിയുടെ വർത്താനം കേട്ടിട്ട് ചിരി വന്നു....
ഡാ മോനെ അച്ചു......നീയൊന്ന് നീങ്ങി നിന്നെ, ഒന്ന് കാണട്ടെനിന്നെ......ലിസ്സിയാന്റി പെട്ടെന്നാണ് എന്തോ ഓർത്തെന്ന പോലെയത് പറഞ്ഞത്....
സംസാരത്തിൽ എന്തോ പന്തികേടുണ്ടല്ലോ...... ?
എന്താ ലിസ്സിയാന്റി ?........
ഞാൻ നീങ്ങി നിന്നെങ്കിലും
അധികം അടുത്തേക്ക് പോയില്ല... ഒരു കൈ അകലം പാലിച്ചു നിന്നു...
ലിസ്സിയാന്റിയുടെ സ്വഭാവം വെച്ച് അതാണ് നല്ലത്.... ?...
ഡാ നീയും അവനും കൂടി കഴിഞ്ഞയാഴ്ച്ച വൈകിട്ട് പുറത്തേക്ക് പോയിരുന്ന???
കഴിഞ്ഞാഴ്ചയോ...........എനിക്കൊരു ഓർമ കിട്ടണില്ലലോ ലിസ്സിയാന്റി..
ആഹ് എങ്ങനെ ഓർമ കിട്ടും....രണ്ടും കൂടി കളളും കുടിച്ചു വന്നിട്ട് ?
അടിപൊളി..... അപ്പോ അതാണ് കാര്യം....അന്ന് കൈരളി ബാറിൽ പോയിട്ട് ഫെബി ആകെ ഓഫ് ആയിപോയി .. അന്ന് ഫെബിനെ ആന്റി കാണാതെ ഇറയത്ത് ഇട്ടിട്ട് പോന്നതാണ്...പക്ഷെ അന്ന് എന്നെ ആന്റി കണ്ടില്ലലോ...?
അതും ആലോചിച്ചു നോക്കിയത് ജെസ്സിയുടെ മുഖത്താണ്.....
കണ്ണടച്ചു കാട്ടി
💬 Comments
View all comments