Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
കളളചിരി എനിക്ക് കാണാം... ?
പയ്യെ കൈ അരക്കെട്ടിലേക്ക് കൊണ്ടുപോയി ഒന്നമർത്തിയതും പെണ്ണൊന്ന് ഞെട്ടികൊണ്ട് എന്റെ കൈയിൽ പിടിച്ചു....
ഹിഹി... എന്നോടാ കളി... എന്റെ കിച്ചൂസിനെ പയ്യെ ചേർത്ത് പിടിച്ചു നടന്നു......
അങ്ങനെ വീടെത്താറായതും കിച്ചു ചിരിയോടെ തന്നെ കൈയിലൊന്ന് നുളളി....കൈ എടുക്കാനുളള സിഗ്നലാണത് ?...
ഗേറ്റ് തുറന്ന് ഞങ്ങൾ മുറ്റത്തേക്ക് എത്തി......
ഇറയത്ത് മുത്തശ്ശനെ കാണുന്നില്ല... അച്ഛൻ ഫോണും നോക്കിയിരിപ്പുണ്ട്......
ആഹ് എത്തിയാ...... ഇതെന്താ പെട്ടെന്ന് തയ്ച്ചു കിട്ടിയോടി....
അച്ഛൻ അമ്മയെ കളിയാക്കിയതാണെന്ന് ആ ചോദിക്കൽ കേട്ടാലറിയാം.....
അതെയ് മനുഷ്യന്മാരായാൽ കുറച്ച് നേരം വർത്താനം പറഞ്ഞിരുന്നെന്ന് വരും.... അതാ ഇത്തിരി വൈകിയത്..... ഇറയത്തേക്ക് കയറികൊണ്ട് അച്ഛന്റെ വർത്താനം ഇഷ്ട്ടാവാത്ത പോലെ അമ്മയും മറുപടി കൊടുത്തു....
ആഹ് പിന്നെ... ലോകകാര്യം അല്ലേ പറയണേ.......വല്ല സീരിയൽ കഥയും പറഞ്ഞ് ഇരുന്നിട്ടുണ്ടാകും ..
അല്ലേടാ അമ്മുക്കുട്ടി.... അച്ഛൻ അമ്മുവിനെ അടുത്തിരുത്തികൊണ്ട് അമ്മയെ ഒന്നൂടെ ചൊറിഞ്ഞു ?....
ആഹ് അതിനിപ്പോ എന്താ....
അല്ല നിങ്ങളിത് 24 മണിക്കൂറും ക്ലബിൽ പോയി അടയിരിക്കുന്നുണ്ടല്ലോ....അതിനു കുഴപ്പം ഒന്നുല്ലല്ലേ..... നാളെ പോകുമ്പോ രണ്ട് കോഴിമുട്ടയായിട്ട് പോയ മതി... ചിലപ്പോ വിരിയും...
അമ്മയുടെ വായീന്ന് അച്ഛന് നൈസ് ആയിട്ട് കിട്ടി... ?
അത് കേട്ട് അമ്മൂസ് അയ്യേ പൂ ? എന്നും പറഞ്ഞ് അച്ഛനെ കളിയാക്കി ചിരി തുടങ്ങി.....
ഹിഹി... കിട്ടിയത് വളരെ സന്തോഷത്തോടെ അച്ഛൻ ഏറ്റു വാങ്ങി?....
അല്ല അത് പിന്നെ....ക്ലബിൽ വല്ല്യ വല്ല്യ ആളുകൾ ലോകകാര്യം തന്നെയാടി സംസാരിക്കണേ... അല്ലേ മോളെ........
അതും പറഞ്ഞ് അച്ഛൻ അമ്മുവിന്റെ തലയിൽ വാത്സല്യത്തോടെയൊന്ന് തഴുകി......
അച്ഛന് അമ്മുവിനോട് കുറച്ച് സ്നേഹം കൂടുതലുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.....
അങ്ങനെ ചിന്തിച്ചാൽ എനിക്കും അമ്മയ്ക്കും ഒക്കെ അങ്ങനെ തന്നെയാകും......
അച്ഛന്റെയടുത്ത് അമ്മൂന്റെ താടിക്ക് കയ്യും കൊടുത്തുളള ഇരിപ്പ് കണ്ട് എനിക്കൊരു ചിരിയും വന്നു....
അപ്പോഴാണ് കിച്ചു എന്നെ നോക്കി എന്താ ചിരിക്കണേ എന്ന് പുരികമുയർത്തികൊണ്ട് ആക്ഷൻ കാണിച്ചത്.....
ചിരിച്ചുകൊണ്ട് തന്നെ ഒന്നുമില്ലെന്നർത്ഥത്തിൽ ഞാൻ തിരിച്ചു തലയാട്ടികാണിച്ചു ......
അമ്മ അച്ഛനോട് എന്തോ ഒരു ഡയലോഗ് പറയാൻ പോയതും ഞാൻ വേഗം
💬 Comments
View all comments