Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]
?
അത് കേട്ട് അമ്മൂസ് അയ്യേ പൂ ? എന്നും പറഞ്ഞ് അച്ഛനെ കളിയാക്കി ചിരി തുടങ്ങി.....
ഹിഹി... കിട്ടിയത് വളരെ സന്തോഷത്തോടെ അച്ഛൻ ഏറ്റു വാങ്ങി?....
അല്ല അത് പിന്നെ....ക്ലബിൽ വല്ല്യ വല്ല്യ ആളുകൾ ലോകകാര്യം തന്നെയാടി സംസാരിക്കണേ... അല്ലേ മോളെ........
അതും പറഞ്ഞ് അച്ഛൻ അമ്മുവിന്റെ തലയിൽ വാത്സല്യത്തോടെയൊന്ന് തഴുകി......
അച്ഛന് അമ്മുവിനോട് കുറച്ച് സ്നേഹം കൂടുതലുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.....
അങ്ങനെ ചിന്തിച്ചാൽ എനിക്കും അമ്മയ്ക്കും ഒക്കെ അങ്ങനെ തന്നെയാകും......
അച്ഛന്റെയടുത്ത് അമ്മൂന്റെ താടിക്ക് കയ്യും കൊടുത്തുളള ഇരിപ്പ് കണ്ട് എനിക്കൊരു ചിരിയും വന്നു....
അപ്പോഴാണ് കിച്ചു എന്നെ നോക്കി എന്താ ചിരിക്കണേ എന്ന് പുരികമുയർത്തികൊണ്ട് ആക്ഷൻ കാണിച്ചത്.....
ചിരിച്ചുകൊണ്ട് തന്നെ ഒന്നുമില്ലെന്നർത്ഥത്തിൽ ഞാൻ തിരിച്ചു തലയാട്ടികാണിച്ചു ......
അമ്മ അച്ഛനോട് എന്തോ ഒരു ഡയലോഗ് പറയാൻ പോയതും ഞാൻ വേഗം ഇടപെട്ടു....
"അതെയ് വിശന്നിട്ട് വയ്യ...... വേഗം ചായ എടുക്ക്....."
അത് കേട്ടതും ദേ ഇപ്പോ എടുക്കാട എന്നും പറഞ്ഞ് അമ്മ വേഗംഅടുക്കളയിലേക്ക് നടന്നു....
പിന്നാലെ ഞാനും കിച്ചുവും അകത്തേക്ക് കേറി......
എന്താണെന്നറിയില്ല.....
എന്റെ പെണ്ണിനെ മുന്നിൽ കിട്ടുമ്പോ ഒന്ന് തോണ്ടിയില്ലേൽ ഒരു സമാധാനം കിട്ടില്ല... എന്താണാവോ അങ്ങനെ ?..
നടക്കുന്നതിനിടയിൽ പെട്ടെന്ന് പെണ്ണിന്റെ ചെവിയിൽ
ചുണ്ട് മുട്ടിച്ചുകൊണ്ട്....
ഡീ നല്ല ബജി വാങ്ങിച്ചിട്ടുണ്ടെന്ന് പറഞ്ഞു...........
ഇക്കിളിയായ പോലെ തലവെട്ടിച്ചുകൊണ്ട് എന്റെ വയറിലേക്ക് കൈ കൊണ്ടുവന്നതും പിച്ചാനാണെന്ന് മനസ്സിലായ ഞാൻ വേഗം ഓടി മുറിയിലേക്ക് കേറി...
....അല്ലേൽ ചിലപ്പോ മേത്ത്നിന്ന് ഒരു കഷ്ണം പോയെന്ന് വരും.... ?
നേരെ ബാത്റൂമിൽ
💬 Comments
View all comments