Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
നോക്കിയില്ല......
കിച്ചുവിന്റെ മുഖത്ത് നോക്കാതെ,
ഒരു കളളചിരി ഒളിപ്പിച്ചുകൊണ്ട് പെണ്ണിന്റെ കൈയിൽ ഞാൻ പയ്യെ കൈകോർത്ത് പിടിച്ചു.....
ആ ഒരു നിമിഷം അവൾ എന്റെ കൈയിലും മുറുക്കെ പിടിക്കുന്നത്
ഞാനറിഞ്ഞു ?
അമ്മയാകട്ടെ അമ്മൂസിനോട് ഐതീഹ്യങ്ങളും കഥകളും ഒക്കെ പറഞ്ഞാണ് നടക്കുന്നത്.....
കിച്ചു അത് ശ്രദ്ധിച്ചതും പിന്നെ പറയണോ.......എന്റെ കൈ വിട്ട്
ദേ അമ്മയുടെ അടുത്തേക്ക് ഒറ്റ ഓട്ടം..
ശോ ഇവളിത്.....പിന്നെ കൊച്ചു കുഞ്ഞല്ലേ കഥ കേൾക്കാൻ പോകാൻ ?.......ഹ്മ്മ്മ് ...
അതും മനസ്സിൽ ഓർത്തുകൊണ്ട് ഞാനും കഥ കേള്ക്കാൻ ചെവിയോർത്തു?
ഹിഹി ?.....
എന്താണെന്ന് വെച്ചാൽ അമ്മയുടെ കഥ കേൾക്കാൻ വല്ലാത്തൊരു രസമാണ്.......കഥയല്ല, ശെരിക്കും നടന്ന സംഭവങ്ങൾ ഒക്കെയാണ് അമ്മ പറയാറുളളത്.....അതിലൊരു കാര്യമാണ് അമ്മ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്......
പണ്ട് അമ്മയുടെ വീട്ടിൽ നിക്കാൻ പോകുമായിരുന്നു...... അങ്ങനെ ഒരു ദിവസം എല്ലാരും കിടന്നുറങ്ങിയപ്പോൾ, വെളുപ്പിനെ വീടിനു ചുറ്റും ആരോ ചിലമ്പ് കെട്ടിയോടുന്ന ഒച്ച..... മണികിലുക്കവും, അട്ടഹാസവും ഒക്കെയായി വല്ലാത്തൊരു പേടിപ്പിക്കുന്ന അന്തരീക്ഷം..... ഞാനൊക്കെ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു.......അങ്ങനെ മാമനും, അപ്പൂപ്പനും ഒക്കെ എണീറ്റ് വാതിൽ തുറന്നപ്പോ കണ്ട കാഴ്ച.....
ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുളളികൊണ്ട് വാളുകൊണ്ട് തല വെട്ടിപൊളിക്കുന്നു...........
നാക്കെല്ലാം കടിച്ചുപിടിച്ചു, കണ്ണൊക്കെ തളളി, ചോരയൊലിപ്പിച്ചൊരു രൂപം.....
ആ കാഴ്ച ഇപ്പോഴും കണ്ണിന്റെ മുന്നിൽ കാണുന്ന പോലെയാ........
ആ സംഭവമാണ് അമ്മ കിച്ചൂസിനോടും അമ്മുവിനോടും വെച്ച് കാച്ചുന്നത് ?.....
കഥയൊക്കെ കേട്ട് ഞങ്ങൾ ക്ഷേത്രനടയിൽ എത്തി....നമുക്ക് പിന്നെ വല്ല്യ ഭക്തിയൊന്നും ഇല്ലാത്തോണ്ട് അവിടെയും ഇവിടെയും ഒക്കെ നോക്കിയാണ് നടപ്പ്.......നമ്മളെ സബന്ധിച്ചു അന്നം തരുന്നത് എന്താണോ അതാണ് നമ്മുടെ ദൈവം...എനിക്ക് എന്റെ ലോറിയാണ് ദൈവം.....അത് അത്രേ ഉളളു....?
അമ്മ കളിപ്പാട്ടത്തിനു കീ കൊടുത്ത പോലെയാണ് നടക്കുന്നത്?.....
ചുറ്റമ്പലത്തിന് ഉളളിലേക്ക് കേറിയാൽ ഷർട്ട് അഴിക്കണം... അതോണ്ട് ഞാൻ നൈസ് ആയിട്ട് പിന്നാക്കം വലിഞ്ഞു..... മൂന്നുപേരും അകത്തേക്ക് കേറി... ഞാൻ പിന്നിലുണ്ടെന്ന് കരുതിയാകും കിച്ചു നടക്കുന്നത്..........
അവരൊന്നു ചുറ്റി വന്നതും കിച്ചു എന്നെ നോക്കി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ ഒക്കെ ആക്ഷൻ കാണിക്കുന്നുണ്ട്....
ഏയ്യ് ഞാനില്ല എന്ന് ചിരിയോടെ തോളുപൊക്കി കാണിച്ചതും പുരികമുയർത്തിയൊന്ന് നോക്കികൊണ്ട്
💬 Comments
View all comments