Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
അവൾ പിന്നെയും റൗണ്ട് അടി തുടങ്ങി....
പെണ്ണിന് ഞാൻ കൂടെ ചെല്ലാത്തത് ഇഷ്ട്ടായിട്ടില്ല.... ?
ഞാൻ കുറച്ചുനേരമൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു.......അതും മടുത്തപ്പോ നേരെ ആൽത്തറയിലേക്ക് പോയിരുന്നു....
ഒരു അപ്പുപ്പൻ ആൽത്തറയുടെ ഒരറ്റത്ത് കിടന്ന് നല്ല ഉറക്കം....
അപ്പോഴാണ് സൈക്കിളിൽ ചായപ്പാത്രം വെച്ച് ചായക്കാരൻ വരുന്നത് കണ്ടത്........ രാവിലെ ഒന്നും കഴിക്കാതെയിറങ്ങിയത് കൊണ്ട് വയറ്റിൽ ഒരു കത്തൽ.....ഒരു ചായ കുടിക്കാമെന്ന് കരുതി അയ്യാളെ അടുത്തേക്ക് വിളിച്ചതും ബെൽ അടിച്ചുകൊണ്ട് ആൾ പറന്നെത്തി....... അത് കേട്ട് ഉറങ്ങിക്കിടന്നയാളും എണീറ്റു......
ഒരു ചായ പറഞ്ഞ് പോക്കറ്റിൽ നിന്ന് പൈസയെടുത്തപ്പോഴാണ് അപ്പുപ്പൻ നോക്കിയിരിക്കുന്നത് കണ്ടത്.....
ആകെ മുഷിഞ്ഞ വേഷം.....
ഒരിക്കൽ ആരുടെയൊക്കെയോ ആരെല്ലാമോ ആയിരുന്നിരിക്കണം....
ഇപ്പോ ആരുമില്ലാത്തവനായി ഇങ്ങനെ.... പാവം....
പുളളിക്ക് വേണോ എന്ന് പോലും ചോദിക്കാതെ, ഞാൻ വേഗം ഒരു ചായയും കൂടി വാങ്ങി കാർന്നോരുടെ അടുത്തേക്ക് പോയി....
ചായ നീട്ടിയതും കുഞ്ഞുങ്ങളെക്കാൾ നിഷ്കളങ്കമായ ചിരിയോടെ , നിറഞ്ഞ തൃപ്തിയോടെ പുളളിക്കാരൻ എന്റെ കൈയിൽ നിന്നും ചായ വാങ്ങി കുടിക്കാൻ തുടങ്ങി........
അത് കണ്ടപ്പോ എനിക്കും ഉളളിലൊരു സന്തോഷം.....
ഹോ ചായ അകത്തേക്ക് ചെന്നപ്പോ ഒരാശ്വാസം...
അങ്ങനെ ചായ കുടിച്ച് കഴിഞ്ഞ് ആൽത്തറയിൽ കുറച്ചു നേരം കണ്ണടച്ചിരുന്നു.......നല്ല തണുത്ത കാറ്റും ഇളം വെയിലിന്റെ ചൂടുമേറ്റ് അങ്ങനെയിരിക്കാൻ വല്ലാത്ത സുഖം.....
ഇന്ന് ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ മനസ്സിലേക്ക് വന്നു.......
തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചതാണ്.....
തോമസ്സേട്ടന്റെ ഓഫീസിൽ പോയി ഓട്ടം പോയതിന്റെ പൈസ വാങ്ങണം.....3 ഗോവ പോയതിന്റെ 87360 രൂപ കിട്ടാനുണ്ട്.... ചെന്ന് വാങ്ങേണ്ട കാര്യമുളളു... അതിന് വരെ മടിയാണ്?... പിന്നെ വണ്ടി സർവീസിന് ഷോറൂമിൽ കേറ്റണം...
പിന്നെ വൈകിട്ട് രണ്ടിനേം ഒന്ന് ബീച്ചിൽ കൊണ്ടോണം.... അപ്പോ അങ്ങനെ കുറച്ച് കാര്യങ്ങൾ ?....
നെറ്റിയിൽ ഒരു തണുത്ത സ്പർശനം തോന്നിയതും ഒന്ന് ഞെട്ടിക്കൊണ്ട് ഞാൻ കണ്ണുതുറന്നതും പെട്ടെന്നായിരുന്നു......
ഒരു ചിരിയോടെ, കയ്യിൽ പ്രസാദവുമായി എന്നെ നോക്കി നിൽക്കയാണ് കിച്ചു.... അവൾ ചന്ദനം തൊട്ട് തന്നതാണ്.......
കുറച്ചു നേരം കണ്ണെടുക്കാതെ ഞാൻ നോക്കിയിരുന്നു പോയി എന്റെ പെണ്ണിനെ.......
പെട്ടെന്നായിരുന്നു കയ്യിൽ ഒരു പിച്ചു കിട്ടിയത്......
"ഡി
💬 Comments
View all comments