Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
യൂണിഫോമിൽ ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല ....
ഒന്ന് വിളിച്ചൂടെഡാ നാറി .......
എന്ത് പറയാനാടാ അച്ചു ..... സിം കാർഡ് ഡാമേജ് ആയതോടെ എല്ലാവരുടെയും നമ്പർ പോയി....
'ആഹ് അത് പിന്നെ അങ്ങനെയാണല്ലോ.....' അല്ല നീ എന്താണിത് ഒരു സർപ്രൈസ് ആയിട്ട്.... എന്നെ എങ്ങനെ കണ്ടെടാ നീ.....
ഡാ എനിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയെടാ.....ടൗൺ എസ് ഐ ആയിട്ട് ഇന്ന് രാവിലെ തന്നെ ചാർജ് എടുത്ത് കോട്ടേഴ്‌സ് ഒക്കെ സെറ്റ് ആക്കി നമ്മുടെ പി എസ് സി സെന്ററിൽ പോയി നിന്റെ നമ്പർ തപ്പിയെടുത്ത് വൈകിട്ട് വിളിച്ചപ്പോ നീ ബിസി........ എന്നാ മിസ്സ് കോൾ കാണുമ്പോഴെങ്കിലും തിരിച്ചു വിളിച്ചൂടെടാ ......
അവൻ ഒരുമാതിരി പ്രതികളെ ചോദ്യം ചെയ്യുന്ന പോലെയാണ് ചോദിക്കുന്നത്....?
ശെടാ...... നീ ആയിരുന്ന വിളിച്ചേ..... സോറിയെടാ......കോൾ കണ്ടെങ്കിലും പിന്നെ മറന്നു പോയി......
ആഹ് നീ മറക്കും........ഇപ്പോ ദേ പെട്രോളിങ്ങിന് ഇറങ്ങിയതാ.......റോഡ് സൈഡിൽ കിടന്നപ്പോ ദേ നീ പോകുന്നു .... വേഗം പിന്നാലെ പിടിച്ചു.......
നീ എന്നാ വാടാ..... വീട്ടിൽ പോയിട്ട് വരാം.........അമ്മ ഇടക്ക് ചോദിക്കാറുണ്ട്....... നീ വീട് മാറി പോയതിൽ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ലലോ.......
'ഡാ ഇന്നിനി വേണ്ടടാ ....... ഒന്നാമത്തെ ഡ്യൂട്ടിയിലാണ്....... അടുത്ത ദിവസം എന്തായാലും വിളിച്ചിട്ട് വാരാടാ......'
അപ്പോഴും വയർലെസ്സിൽ കരകരാന്ന് എന്തൊക്കെയോ പറയുന്ന കേൾക്കാം.........അത് കേട്ടതും അവൻ വിളിക്കാമെന്ന് പറഞ്ഞ് ജീപ്പെടുത്ത് പോയി......
അക്കുവിനെ കണ്ടപ്പോ പഴയ കാലം ഒക്കെ ഓർമ വന്നു ......... തിരികെ നടന്നു കാറിൽ കേറിയതും അത് കൂട്ടുകാരനാണെന്ന് പറഞ്ഞതോടെ
എല്ലാത്തിനും സമാധാനമായി.... എന്തോ
💬 Comments
View all comments