Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
….?എന്റെ കൃഷ്ണ 9?…. Ente Krishna Part 9 | Author : Athulan | Previous Parts
ഹിഹി.....ഇവന്റെയൊരു കാര്യം.... ഡാ ഡാ എണീക്ക്, മതി.....അതും പറഞ്ഞ് ഒരു ചിരിയോടെ അച്ഛൻ എണീറ്റു.....
ഗൗരവം ഒന്നുമില്ലാതെ ആ മുഖത്ത് ചിരി കാണുന്നത് അപൂർവമാണ്...
ഞാനും പയ്യെ എണീറ്റ് അച്ഛന്റെ പുറകെ നടന്നു......അച്ഛൻ പതിവ് ഫോൺ വിളി തുടങ്ങാനുളള പുറപ്പാടാണെന്ന് മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ തപ്പുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി.....
മനസ്സിൽ വല്ലാത്തൊരു സന്തോഷം....
കാര്യം എങ്ങനെയും കിച്ചുവിനെ അറിയിക്കണം........അച്ഛന്റെ പിന്നാലെ നടന്നുകൊണ്ടിരിക്കേ വീടിനകത്തേക്ക് നോക്കി ..... മുൻ വശത്തെ വാതിൽ തുറന്ന് കിടക്കുകയാണ്... മുത്തശ്ശൻറെ മുറിയിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്....
അച്ഛൻ കൂടെയുളളത് കൊണ്ട് കിച്ചുപെണ്ണിനെ കണ്ടിട്ട് പോകാനും രക്ഷയില്ല.... ?
അതും ആലോചിച്ചു നടന്ന എന്റെ നടത്തം സ്ലോ ആയത് കണ്ട് അച്ഛൻ എന്നെയൊരു നോട്ടം.........?
ഡാ, നീ ഇതെന്താ കിടന്ന് താളം ചവിട്ടുന്നെ...... ?
അത് കേട്ടതും നമ്മളില്ലേ എന്നപോലെ ഞാൻ വേഗം നടന്ന് കിളിവാതിൽ തുറന്ന് പറമ്പിലേക്ക് കേറി........
മനസ്സ് മുഴുവൻ നാളത്തെ കാര്യമാണ്....ഓർക്കുന്തോറും ചുണ്ടിൽ അറിയാതൊരു ചിരി
വരികയാണ് ?......വീട്ടിലേക്ക് കേറിയതും അമ്മൂസ് സോഫയിലിരുന്ന് ടീവി കണ്ട് ചക്കവറുത്തത് തട്ടുകയാണ്....
എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവൾ സൂക്ഷിച്ച് നോക്കുന്നുണ്ട്....
എന്തായാലും ആദ്യം എന്റെ കൊച്ചിനോട് തന്നെ പറയാമെന്നു കരുതി അവളുടെ അടുത്ത് പോയിരുന്നു......
"ഒന്ന് പോയെ........ ഇതാകെ ഇത്തിരിയുളളു...... "എന്നും പറഞ്ഞ് അവൾ ചക്കവറുത്തത് ഒളിപ്പിച്ചു...?
ഹിഹി....ഡീ, ഞാൻ അതെടുക്കാൻ വന്നതല്ല...... ശോ... ?
പിന്നെ......? അമ്മൂസ്
💬 Comments
View all comments