0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 623
എന്നെ കിച്ചു കൈയിൽ പിടിച്ചു വലിച്ച് എണീപ്പിച്ചു...... സമയം 12 ആയി.......കിച്ചുവിനെ ചേർത്ത് പിടിച്ച് വീടിന്റെ പിൻവശത്തേക്ക് പോയി......
പയ്യെ വാതിൽ തുറന്ന് അകത്തേക്ക് കേറിയ കിച്ചു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ നിന്നു....... 'അച്ചേട്ടാ നാളെ ഏത് ഡ്രെസ്സാ ഇടണ്ടേ...? 'ശബ്ദം താഴ്ത്തിയാണ്‌ അവളത് ചോദിച്ചത്.... , മ്മ്മ്...... നാളെ..... അന്ന് വാങ്ങിച്ച റോസ് ചുരിദാർ ഇട്ടാമതിയെടി...... ' "മ്മ്മ്മ്മ്... ന്നാ അതിടാ അച്ചേട്ടാ  ?".. ഞാൻ പറഞ്ഞ ഡ്രസ്സ്‌ തന്നെയായിരുന്നു ആളുടെ മനസ്സിൽ എന്ന് ആ ചിരി കണ്ടാൽ അറിയാം... കിച്ചു വാതിലടച്ചതും ഞാൻ മതില് ചാടി വീട്ടിലേക്ക് നടന്നു........ ചാരിയിട്ടിരുന്ന മുൻവശത്തെ വാതിൽ പയ്യെ തുറന്ന് അകത്തേക്ക് കേറി.....മുറിയിലെത്തി കട്ടിലിലേക്ക് കേറി പുതപ്പെടുത്ത് മൂടി തലയിണയും കെട്ടിപിടിച്ച്  കിടന്നതും വേഗം ഉറങ്ങി...... രാവിലെ  അമ്മ  പതിവ് ചായയുമായി വിളിച്ചപ്പോഴാണ്‌ എണീറ്റത്......എണീറ്റ് ചായ വാങ്ങിയതും മാർക്കറ്റിൽ പോയി മീൻ വാങ്ങുന്ന കാര്യം ഓർമിപ്പിച്ച് അമ്മ പോയി...... ചായകുടി കഴിഞ്ഞ് പുതപ്പ് മാറ്റിയതും പതിവ് പോലെ  മുണ്ടില്ല..അത് സ്ഥിരം അഴിഞ്ഞു കിടക്കാറുളള  കട്ടിലിന്റെ സൈഡിൽ നിന്നും എടുത്തുടുത്തു?..... രാത്രി ആരേലും വന്ന് അഴിച്ച് കളയുന്നതാണോ എന്ന് വരെ ആലോചിക്കാറുണ്ട് .......? വേഗം പല്ലുതേച്ച്  ഷർട്ടിട്ട്  മുറ്റത്തേക്കിറങ്ങി........ അച്ഛൻ ബൈക്കും കൊണ്ട് ക്ലബിൽ പോയിട്ടുണ്ട്..... രാവിലെ തന്നെ ക്ലബിൽ പോയി അവിടന്നൊരു ചായ  കുടിച്ചില്ലേൽ അച്ഛനൊരു സമാധാനം കിട്ടില്ല......  ഞാൻ  വേഗം കാർ എടുത്ത് മാർക്കറ്റിലേക്ക് വിട്ടു...... മാർക്കറ്റിലേക്ക് കാറ് കേറ്റാൻ പോയില്ല.....റോഡ്സൈഡിൽ പാർക്ക്‌ ചെയ്തിട്ട് നല്ല പുഴമീൻ മാത്രം വിൽക്കുന്ന  ലതികചേച്ചിയുടെ തട്ടിലേക്ക് നടന്നു......  മീഡിയം സൈസ് കരിമീൻ ഒരു 10 എണ്ണം  വാങ്ങി.... തൂക്കം നോക്കി വാങ്ങിയാൽ ചെറുതും വലുതും ഒക്കെയിട്ട് തരും....പിന്നെ കഴിക്കുമ്പോൾ ഒരാൾക്ക് ചെറുതും  മറ്റേയാൾക്ക് വലുതും ഒക്കെ കിട്ടും......അതാണ്  സൈസ് നോക്കി വാങ്ങിയത്. ഒരു 700 രൂപയും കൊടുത്ത് വരുന്ന വഴി അമ്മൂസിന് വേണ്ടി ഒരു ചെറിയ ചിക്കനും വാങ്ങി വീട്ടിലേക്ക് വിട്ടു.....
അമ്മ അടുക്കളയിൽ തകർക്കുന്ന സൗണ്ട് ഹാളിൽ കേൾക്കാം........ അമ്മോയ്യ് ദേ ' മീമി ആൻഡ്  ചിക്കു റെഡി.....

💬 Comments

View all comments