Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
'ഞാൻ അതും പറഞ്ഞ് അടുക്കളയിലേക്ക് ചെന്നതും അമ്മയുടെ വായീന്ന് ചെറുതായിട്ട് കേട്ടു..... മീൻ വാങ്ങിയാൽ പുറത്തേക്കൂടെ കൊണ്ടുവന്നോണം എന്ന് പറഞ്ഞാൽ കേൾക്കില്ലന്നെ ഞാൻ........ ഓർക്കാതെ ഉളളിലൂടെ
കേറിപ്പോകും ??......
ഇറയത്ത് ഫോണും നോക്കിയിരുന്നപ്പോഴാണ് അച്ഛൻ വന്നത്...... മാമനൊക്കെ എപ്പോ വരുമെന്ന് ചോദിക്കണമെന്ന് ഉളളിൽ തോന്നിയെങ്കിലും ചോദിച്ചില്ല ?....
അച്ഛനെ മൈൻഡ് ചെയ്യാതെ വാട്ട്സ്ആപ്പ് നോക്കിയിരുന്നു.....
കൊടുങ്ങലൂരുളള ഹെവി ഡ്രൈവേഴ്സിന്റെ ഒരു ഗ്രൂപ്പ് ഉണ്ട്.... "അധോലോകം ഡ്രൈവേഴ്സ് "......
പേര് കേൾക്കുമ്പോൾ തന്നെ തറ ഗ്രൂപ്പ് ആണെന്ന് തോന്നുന്നുവെങ്കിൽ അത് നഗ്നമായ സത്യം മാത്രം ?....
ഇതിൽ വരാത്ത തുണ്ടുകൾ ഇല്ലെന്ന് തന്നെ പറയാം...... ?
അത്രക്കും മഹനീയമാണ് ഗ്രൂപ്പ് ?...
പക്ഷെ കാര്യം എന്തൊക്കെ പറഞ്ഞാലും റോഡിൽ എവിടൊക്കെയാണ്
ഹൈവേ പോലീസ് ചെക്കിങ്, എവിടൊക്കെയാണ് വെഹിക്കിൾ ഇൻസ്‌പെക്ടർ കിടക്കുന്നത്,
ഇന്റർസെപ്റ്റർ സ്‌ക്വാഡ് കിടക്കുന്നത് ഏത് ഭാഗത്താണ്..... ഇതൊക്കെ അറിയാൻ ഗ്രൂപ്പ് നോക്കിയാൽ മതി......
പിളേളര് ഒക്കെ ചെക്കിങ് കാണുമ്പോൾ തന്നെ കറക്ട് ആയിട്ട് ഇട്ടിട്ടുണ്ടാകും .....അത്കൊണ്ട് തന്നെ കുറെ ഫൈൻ ഒഴിഞ്ഞു പൊക്കോളും..
'ഡാ നീ അവരെയൊന്ന് വിളിച്ച് നോക്ക്യേ...ആവശ്യമുളള കാര്യങ്ങൾക്ക് കൃത്യമായി വൈകി വരാൻ നിന്റെ മാമനെ കഴിഞ്ഞിട്ടേ വേറെ ആളുളളു......'
അച്ഛൻ ഹാളിൽ നിന്നത് വിളിച്ച് പറഞ്ഞത് കേട്ടപ്പോൾ മാമന്റെ സ്വഭാവം ഒരു നിമിഷം മനസ്സിലേക്ക് ഓടിയെത്തി..... ?
മാമൻ KSRTC ഡ്രൈവറാണ് .....
ഞാനും മാമനും ഒടുക്കത്തെ കമ്പനിയാണ്........
പിന്നെ നമ്മുടെ KSRTC ബസ്സ് പോലെ ആവശ്യമുളളപ്പോൾ കൃത്യമായി വൈകി വരുന്ന സ്വഭാവം, അത് കിറുകൃത്യമായി മാമൻ ഇന്നും പാലിക്കുന്നുണ്ട് ??..
അതാണ് അച്ഛൻ അങ്ങനെ പറഞ്ഞത്...
പക്ഷെ ഒന്നുണ്ട്..........
ഒരാപത്ത് വന്നാൽ..........
പണ്ട് പ്രളയത്തിൽ KSRTC ഓടിയെത്തിയത് പോലെ,...... എൻജിന്റെ അവസാന തുടിപ്പ് നിൽക്കും വരെ കൂടെയുണ്ടാകും.
അങ്ങനൊരു മൈൻഡ് ആണ് പുളളിയും......
പിന്നെ മാമനും അമ്മായിക്കും മക്കളില്ലട്ടാ...... എന്ന് വെച്ച് അതിന്റെ വിഷമമൊന്നും അവർക്കില്ല....... രണ്ടും ഫുൾ ഹാപ്പിയാണ്.....?
"ലൈഫ് ബിഗിൻസ്സ് 40 " എന്നാണ് പുളളിയുടെ കാഴ്ചപ്പാട്...
കല്യാണം കഴിഞ്ഞ് 15 വർഷം ആയെങ്കിലും രണ്ടും ഇപ്പോ കല്യാണം കഴിഞ്ഞ
💬 Comments
View all comments