Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
നാല് കിളിയെ വാങ്ങിയതാ.....അതിന് കുഞ്ഞുണ്ടായി, അതിന്റെ കുഞ്ഞിനും കുഞ്ഞുണ്ടായി ഇപ്പോ കൂടും വലുതാക്കേണ്ട അവസ്ഥ വന്നു..
കൂട്ടിലേക്ക് തെന എറിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അച്ചുച്ചേട്ടാന്നും പറഞ്ഞ് അമ്മൂസ് പിന്നിലൂടെ വന്ന് കെട്ടിപിടിച്ചത്.....
ആഹ് ഇതെന്ത് പറ്റി എന്റ മോൾക്ക് എണീക്കാൻ തോന്നാൻ..... അവള് ഫാൻ ഓഫാക്ക്യ? അമ്മൂസിന്റെ രണ്ട് കൈയിലും കൈ ചേർത്ത് പിടിച്ച് ചിരിയോടെയാണ് ഞാനത് ചോദിച്ചത്.....
പിന്നെ......ഇന്ന് ഞാൻ തന്നെയാ എണീറ്റെ.........ദേ കുളിച്ച് നല്ല കുട്ടിയായിട്ടാ വന്നേക്കണേ.......
അതും പറഞ്ഞ് അമ്മൂസ് എന്റെ പുറത്ത് മുഖം ചേർത്ത് പിടിച്ചു.....
അതേയ് അച്ചുച്ചേട്ടാ.... എപ്പോഴാ കിച്ചേച്ചിയെ പെണ്ണ്കാണാൻ വരണെ.......
അമ്മൂസ്സിന്റെ വർത്താനം കേട്ടാൽ ചിരി വരും.... ഇവളുടെയൊരു കാര്യം... ?
ആഹാ അതാണ് നേരത്തേ എണീറ്റ് ചുന്ദരിയായത് അല്ലേ...... അതൊക്കെ അങ്ങോട്ട് എത്തിക്കോളാം....
രാവിലെ വല്ലതും കഴിച്ചോടാ .......?
'ഏയ്യ് ഇല്ലാ.... കിച്ചേച്ചി ഉപ്പുമാവാ ഉണ്ടാക്കിയേക്കണേ.... എനിക്കൊന്നും വേണ്ട..... അമ്മ എന്താ ഉണ്ടാക്കിയേക്കണേ......? '
'ഹിഹി... അവിടെയും ഉപ്പുമാവ് ആണെടി...... 'അമ്മൂസിനെ പറ്റിക്കാൻ വെറുതെ പറഞ്ഞതാ... അമ്മ നൂലപ്പവും മുട്ടക്കറിയും വെച്ചത് കണ്ടിട്ടാണ് ഞാൻ വന്നത്.....
'യ്യ്യോ.... അവിടേം അതന്നെയാ..... ശോ......മ്മ്മ്... എന്നാലും സാരില്ല... അവിടെന്ന് കഴിക്കാം.... '
ഹിഹി.... വെറുതെ പറഞ്ഞതാടി.....
അവിടെ നൂലപ്പവും മുട്ടക്കറിയും ആണെടി...... ഹോ ഞാൻ അത് പറഞ്ഞതും അവളുടെ കൊതി കാണണം.....പിന്നെ അമ്മൂസിനേം കൊണ്ട് നേരെ വീട്ടിലേക്ക് നടന്നു.....
അടുക്കളവാതിലിലൂടെ അകത്തേക്ക് കേറിയതും അച്ഛൻ കഴിച്ച പാത്രമൊക്കെ എടുത്ത് അമ്മ അടുക്കളയിലേക്ക് എത്തി.....
അമ്മുവിനെ കണ്ടാൽ പിന്നെ അമ്മക്ക് വേറെ ആരും വേണ്ട.....
'അമ്മേ ദേ നല്ല വിശപ്പുണ്ടെന്ന്' അമ്മു പറഞ്ഞതും പിന്നെ കാണുന്നത് അമ്മ എല്ലാം അവിടെ വെച്ച് പ്ലേറ്റ് എടുത്ത് അവളെയും കൊണ്ട് ഹാളിലേക്ക് പോയതാണ്...... നൂലപ്പം വെക്കലും കറി ഒഴിക്കലും ഒക്കെയായി അമ്മ കൊച്ചിനെ അടുത്തിരുത്തി കഴിപ്പിക്കാൻ തുടങ്ങി...... അമ്മക്ക് അമ്മൂസിനോടുളള സ്നേഹം കാണുമ്പോ ഇടക്ക് അറിയാതെ കണ്ണ് നിറയും.....
'അല്ല ഇതെന്താണ് എന്നെ തവിട് കൊടുത്ത് വാങ്ങിയതാണാ........ '
ഞാൻ അടുത്ത് നിൽക്കുന്നത് പോലും അമ്മ മൈൻഡ് ചെയ്തില്ല..... ഞാൻ വേഗം ഒരു പ്ലേറ്റ് എടുത്ത് ഫുഡുമായി
💬 Comments
View all comments