Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
സോഫയിൽ പോയിരുന്ന് കഴിക്കാൻ തുടങ്ങി....ഇന്ന് അധികം കഴിക്കാൻ പറ്റിയില്ല....
ഒരു 7 എണ്ണത്തിൽ നിർത്തി..... ?...
കൈകഴുകി മുറിയിൽ കേറി വണ്ടി ഓടിയതിന്റെ കണക്ക് എഴുതാൻ ബുക്ക് എടുത്ത് കട്ടിലിലേക്ക് കേറി....
ശെരിക്കും സ്വന്തം വണ്ടി ഓടിക്കുമ്പോൾ ഇതൊന്നും എഴുതേണ്ട കാര്യമില്ല.... പിന്നെ പണ്ട് മുതൽ ശീലിച്ചുപോയത് കൊണ്ട് എഴുതുന്നു എന്ന് മാത്രം....
കുറച്ച് കഴിഞ്ഞപ്പോഴാണ് അമ്മൂസ് മുറിയിലേക്ക് വന്നത്.... അത് നേരെ വന്ന് കട്ടിലിലേക്ക് ചാഞ്ഞു....
എന്താടി...ഫുഡ് അടിച്ചു ക്ഷീണിച്ച...
എഴുത്തിൽ നിന്ന് കണ്ണെടുക്കാതെ എന്റെ ചോദ്യത്തിന് അമ്മു ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് എനിക്ക് നേരെ തിരിഞ്ഞു കിടന്നു.....
അച്ചുച്ചേട്ടാ......അമ്മൂസിന്റെ കൊഞ്ചിയുളള വിളി കേൾക്കാൻ ഒരു പ്രേത്യേക രസോണ്..
എന്തോ ....... ഞാൻ അതെ ടോണിൽ തന്നെ വിളിയും കേട്ടു.......
മ്മ്മ്മ്മ് ഒന്നുല്ല.... വെറുതെ വിളിച്ചതാ...... ?
ഇതെന്താ ഈ കണക്ക് കൂട്ടുന്നെ എന്നും ചോദിച്ച് അവൾ ബുക്ക് എടുത്ത് നോക്കാൻ തുടങ്ങി.....
മ്ച്ച് ...... ഇവളിത്........
പിന്നെ നോക്കിയ ഇപ്പോ മനസ്സിലാക്കാനും പറ്റും?...
അപ്പോഴാണ് മുറ്റത്ത് ഹെലികോപ്റ്റർ വന്ന പോലൊരു സൗണ്ട് കേട്ടത്...... ?
'ആഹ് ഡി , ദേ മാമൻ ഒക്കെയെത്തി....' ഞാൻ അതും പറഞ്ഞ് എണീറ്റത്തിന് പിന്നാലെ അമ്മുവും എന്റെ പിന്നലെ വന്നു.....
1994 മോഡൽ ഒരു ബ്ലാക്ക് അംബാസ്സഡർ ആണ് വണ്ടി......
'യെവൻ പുലിയാണെന്ന് പറയുന്ന പോലെ '? ഇപ്പോഴും ചവിട്ടിപ്പിടിച്ചാൽ പറ പറക്കും.......
ഞാൻ മുറ്റത്തേക്കിറങ്ങി കാറിൽ നിന്ന് ബേക്കറി സാധനങ്ങൾ വാങ്ങിയത് പിൻസീറ്റിൽ നിന്നെടുക്കുന്ന അമ്മായിയുടെ അടുത്തേക്ക് നടന്നു..... മാമൻ ഗേറ്റ് അടക്കാൻ പോയി വരുന്നുണ്ട്.......
ഞാൻ അടുത്ത് ചെന്നതും അമ്മായി പതിവ് പോലെ കെട്ടിപിടിച്ചു....
കവർ എല്ലാം എടുത്തപ്പോഴേക്കും മാമനും വന്നു.....എന്റെ പുറത്ത് രണ്ട് ഇടിയൊക്കെ ഇടിച്ച് എന്റെ തോളിൽ കൈയിട്ടാണ് നടപ്പ്..... ഇറയത്തേക്ക് കേറിയതും അമ്മയുടെ ഒപ്പം നിൽക്കുന്ന അമ്മൂസിനെ കണ്ടതും അമ്മായി അവളെ ചേർത്ത് പിടിച്ച് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.... അമ്മായിയുടെ സ്നേഹം കണ്ടാൽ ആദ്യമായാണ് അമ്മുവിനെ കാണുന്നതെന്ന് ആരും പറയില്ല..... മാമനും അമ്മുവിനോട് വിശേഷം ഒക്കെ ചോദിച്ച് ഇറയത്ത് പത്രം വായിച്ചിരുന്ന അച്ഛന്റെ അടുത്ത്
💬 Comments
View all comments