Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
പോയിരുന്നു... സമയം 11 ആയിട്ടുളളു......
പതിവ് സംസാരം ഒക്കെ കഴിഞ്ഞ് അകത്തേക്ക് കേറിയതും അച്ഛൻ എന്നാ ഇനി വൈകിക്കണ്ട..... അവിടേക്ക് പോയാലോ എന്ന് ചോദിച്ചതും എന്റെയുളളിൽ ചെറിയൊരു ഞെട്ടലും മുഖത്ത് അറിയാതൊരു ചിരിയും ഒക്കെ വന്നുപോയി ..... അത് വേറെ ആര് കണ്ടില്ലെങ്കിലും എന്റെ കൊച്ച് അത് കണ്ടുപിടിക്കും ?.....അമ്മൂസിന്റെ നെറ്റി ചുളിച്ചുളള നോട്ടം കണ്ടപ്പോൾ ചിരി അടക്കാനായില്ല.....
ഞാൻ നൈസ് ആയിട്ട് ഫോൺ എടുത്ത് കിച്ചുവിന് ഇപ്പോ വരുമെന്ന് മെസ്സേജ് അയച്ചു.....അച്ഛൻ മുറിയിൽ കേറി ഷർട്ടും മുണ്ടും മാറി ഇറയത്ത് പോയിരുന്നു.... അമ്മ വീട്ടിലുടുക്കുന്ന സാരി മാറി സെറ്റ് സാരി ഉടുത്തതോടെ എല്ലാവരും റെഡി...
ശോ ഇതിപ്പോ കാര്യങ്ങൾ സംസാരിക്കാൻ പോകുമ്പോ ഞാൻ കൂടെ പോകണോ വേണ്ടയോ എന്നൊക്കെ ഒരു ചിന്ത മനസ്സിലേക്ക് വന്നു...... ആരെങ്കിലും വിളിച്ചിരുന്നേൽ നൈസ് ആയിട്ട് കൂടെ പോകായിരുന്നു....
അതും ആലോചിച്ച് ചുറ്റിപ്പറ്റിനിന്നപ്പോഴാണ് എന്നോട്
അമ്മ ഡ്രസ്സ് മാറുന്നില്ലേടാ എന്ന് ചോദിച്ചത്... അത് കേട്ടതും ഏയ്യ് ഇത് തന്നെ മതിയെന്നും പറഞ്ഞ് ഞാൻ വേഗം ഇറയത്തേക്ക് പോയി ....
അച്ഛൻ ഇരിക്കുന്നത് കൊണ്ട് മാമന് എന്നോട് കാര്യങ്ങൾ ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥയാണ് ?....
അമ്മയും അമ്മായിയും വാതിൽ ചാരി ഇറങ്ങിയതോടെ അമ്മൂസ് എന്റെ കൈയിൽ തൂങ്ങി നിന്നു....
അച്ഛൻ ആദ്യം മുണ്ടും മടക്കികുത്തി നടന്നു... മുൻവശത്തെ റോഡിലൂടെ ശെരിക്കുമുളള വഴിയിലൂടെയാണ് അവിടേക്ക് പോയത്....മാമനും അമ്മായിയും അമ്മയും കൂടി എന്തൊക്കെയോ പറഞ്ഞ് ചിരിയോടെയാണ് നടപ്പ്.... പിന്നാലെ ഞാനും അമ്മൂസും കൂടി നടന്നു......
അവിടേക്ക് എത്തിയതും മുത്തശ്ശൻ വെളള മുണ്ടും ഷർട്ടും ഒക്കെയിട്ട് കസ്സേരയിൽ ചാരിയിരിപ്പുണ്ട്....
ഞങ്ങളെ കണ്ടതും ഒരു ചിരിയോടെ ഊന്നുവടി താങ്ങി എണീക്കാൻ നോക്കിയതും അമ്മ വേഗം ചെന്ന് പിടിച്ചു.....
"അച്ഛനിതെന്താ കാണിക്കണേ..... അവിടെയിരുന്നെ .... പിന്നെ എണീറ്റ് സ്വീകരിക്കാൻ ഞങ്ങൾ അന്യരാണല്ലോ...... "അമ്മയുടെ വഴക്ക് കേട്ടതും ഒരു ചിരിയായിരുന്നു ആള്.....
ഇറയത്ത് ഇട്ടിരുന്ന കസ്സേരയിലും അരമതിലിലും ഒക്കെയായാണ് എല്ലാവരും ഇരുന്നത്......
അകത്തിരിക്കാൻ മാത്രം സൗകര്യവുമില്ല........അച്ഛൻ മാമനെയും അമ്മായിയേയും ഒക്കെ പരിചയപ്പെടുത്തികൊടുക്കുകയാണ്..
അപ്പോഴും എന്റെ കണ്ണ് അകത്തേക്കാണ്..... കിച്ചുപെണ്ണിത് എന്തെടുക്കാന്നാവോ.....
ആലോചിച്ച്
💬 Comments
View all comments