Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]
കഴിഞ്ഞില്ല...... ട്രേയിൽ ചായയും കൊണ്ട് ആളെത്തി........
റോസ് ചുരിദാറിട്ട് ഒരു ചിരിയോടെ ഇറയത്തേക്ക് വന്ന അവളെ കണ്ടതും എല്ലാവരുടെയും മുഖത്തൊരു ചിരി ഞാൻ കണ്ടു....
പ്രേത്യേകിച്ച് അമ്മായിക്ക്.... എന്റെ പെണ്ണിനെ കണ്ടിട്ട് ആളുടെ കണ്ണ് വിടരുന്നത് ഞാൻ ശ്രെദ്ധിച്ചു... ?
അമ്മായി ഓരോന്ന് ചോദിക്കുന്നതിനൊക്കെ കിച്ചു ചിരിയോടെ മറുപടി പറയുന്നതിനൊപ്പം എന്നെയും ഇടക്ക് കളളകണ്ണിട്ട് നോക്കുന്നുണ്ട്......
അച്ഛൻ സംസാരിച്ച് പയ്യെ കാര്യത്തിലേക്ക് വന്നതും പതിയെ എല്ലാവരും നിശബ്ദരായി....
അപ്പോഴും ഞാനും കിച്ചുവും ഇടക്ക് കണ്ണുകൊണ്ട് ഓരോ കാണിക്കലൊക്കെയായിരുന്നു....
പിളേളർക്ക് ഇഷ്ട്ടമായ സ്ഥിതിക്ക് ഇനി അടുത്ത ബന്ധുക്കളോടൊക്കെ പറഞ്ഞ് കാര്യങ്ങൾ ഉഷാറാക്കാം.....
കല്യാണം പതുക്കെ ആയാലും മതിയല്ലോ.......അച്ഛനെയും മുത്തശ്ശനെയും നോക്കി മാമൻ ഒന്ന് കാരണവർ കളിച്ചതാണ്.... ?
'പക്ഷെ മുത്തശ്ശന്റെ മുഖത്ത് ഒരു സങ്കടം നിഴലിച്ചത് എല്ലാവരും ശ്രെദ്ധിച്ചു...... '
'അത് ബന്ധുക്കൾ എന്നൊക്കെ പറയുമ്പോ.......അത്..... പറയുമ്പോ വിഷമം ഉണ്ട് .......സ്വത്തിന്റെ കാര്യം പറഞ്ഞ് ഞങ്ങളെ അകറ്റി നിർത്തിയ ആളുകളാ മോനെ ഉളളത് .....
അവരോട് ഒക്കെ എന്ത് ആലോചിക്കാനാ.......'
അച്ഛൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട.......നമ്മുടെ കുട്ട്യോൾടെ കാര്യം ദേ നമ്മളങ്ങ് തീരുമാനിക്കും...
എല്ലാവരെയും വിളിക്കും... വരുന്നവർ വരും... അത്രന്നെ........
അമ്മയത് പറഞ്ഞതും മുത്തശ്ശന്റെ സങ്കടം ഒരു നിമിഷം കൊണ്ട് ഇല്ലാതായ പോലെ തോന്നി ......
എന്റെ കുട്ടികളുടെ കാര്യത്തിൽ 'എനിക്കിനി ഒരു പേടിയും ഇല്ല....
എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ മക്കൾക്ക് ആരാ ഉളേളയെന്ന് പേടിച്ചാ ഓരോ ദിവസവും ഞാൻ തളളി നീക്കിയത്....
ഇവിടെ വന്നപ്പോഴാ സമാധാനത്തോടെ ഒന്നുറങ്ങാൻ പറ്റിയത്......ഇപ്പോ കൈ പിടിച്ചു കൊടുക്കാൻ വരെ എനിക്ക് സമ്മതാ....' എന്നെയും കിച്ചുവിനെയും നോക്കി മുത്തശ്ശൻ അത് പറഞ്ഞപ്പോൾ സന്തോഷത്തിലുപരി വേറെന്തെല്ലാമോ ആണ് എന്റെ മനസ്സിൽ വന്നത്.....
ഇനി ഞങ്ങൾ ഇല്ലേ കൂടെ........
പിന്നെ ബാക്കി കാര്യങ്ങൾ തീരുമാനിച്ചിട്ട് അച്ഛനോട് പറയാം....
അച്ഛൻ ഒന്നും ഓർത്ത് വിഷമിക്കണ്ട..
ഗ്ലാസിലെ ചായ കുടിച്ചു തീർത്തുകൊണ്ട് അച്ഛൻ മുത്തശ്ശന്റെ കൈപിടിച്ചുകൊണ്ട് എണീറ്റു......
ആഹ് അപ്പോ മോളെ വേഗം വീട് പൂട്ടി വന്നേ ....വീട്ടിലേക്ക് പോകാം.......അതും പറഞ്ഞ് മുത്തശ്ശനെയും പിടിച്ചു മുറ്റത്തേക്ക് ഇറങ്ങി.... കിച്ചു വേഗം
💬 Comments
View all comments