0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 631
ഗ്ലാസ്സ് കൊണ്ടുപോയി വെച്ച് വാതിൽ അടച്ചതും എല്ലാവരും ഇറങ്ങി....
ഞാനും അമ്മൂസും ഉച്ചക്കത്തെ ഫുഡിന്റെ കാര്യം പറഞ്ഞാണ് നടപ്പ്.. ഞങ്ങൾക്ക് ഒന്നൂടെ വിശപ്പ് ആകാനുണ്ട്.....വീട്ടിലെത്തിയതും കിച്ചുപെണ്ണ് അമ്മായിയുടെയും അമ്മയുടെയും ഇടയിൽ പെട്ട് പോയി......മൂന്നും കൂടി അടുക്കളയിൽ വാർത്താനത്തിലാണ്...   ഞാനും അമ്മൂസും കൂടി ടീവിയും കണ്ടിരുന്നു........ ഫോൺ നോക്കിയപ്പോഴാണ് വേണുവേട്ടന്റെ  4 മിസ്സ്കാൾ കണ്ടത്....നേരത്തേ സൈലന്റ് ആക്കിയത് കൊണ്ട് വിളിച്ചതും അറിഞ്ഞില്ല.... വേഗം തിരിച്ചു വിളിച്ചു..... കോൾ എടുത്തപ്പോ തന്നെ രണ്ട് അടിപൊളി  തെറികേട്ടു.... ഹിഹി..... എന്റെ വേണുവേട്ടാ....? ഡാ അച്ചു, വേഗം വണ്ടിയെടുത്ത് നേരെ എറണാകുളത്തെ 'ഐരാവത്' ടീമിന്റെ  ഗോഡൗണിലേക്ക് വിട്ടോ..... ഇന്നത്തോടെ നമ്മുടെ സ്റ്റോക്ക് തീരും... നാളെ ബാർ തുറക്കുമ്പോ സ്റ്റോക്ക് ഫുൾ ആയിരിക്കണമെന്നും പറഞ്ഞ തോമസ്സേട്ടൻ പോയേക്കുന്നെ..... ആഹ്ഹ്.... അത് ഓക്കെ....ഒന്ന്  ഫുഡ് കഴിച്ചിട്ട് വേഗം  വിട്ടേക്കാം.... ആഹ് ഓക്കെ..... ഞാൻ അവിടെ വിളിച്ച് കാര്യങ്ങൾ അറേഞ്ച് ചെയ്തോളാം..... അതും  പറഞ്ഞ്  വേണുവേട്ടൻ ഫോൺ കട്ടാക്കി..... അമ്മു എന്നെനോക്കി  എവിടെക്കാ എന്ന് കണ്ണുകൊണ്ടൊരു കാണിക്കൽ.... എറണാകുളം വരെ ചെറിയൊരു ഓട്ടമുണ്ടെന്ന്  പറഞ്ഞതും അമ്മു   പോവണ്ടെന്നും പറഞ്ഞ്  എന്റെ കൈ വട്ടം  പിടിച്ച് തോളിൽ തലയും ചായ്ച്ചിരുന്നു ?... ആഹ് ഇനി ഫുഡ് കഴിച്ചിട്ട്.... എല്ലാവരും വന്നേ........ ഡാ രണ്ടും എണീക്ക്..... കഴിക്കാം.... അമ്മായി വന്ന് വിളിച്ചതും വേഗം ടേബിളിൽ  പോയിരുന്നു... എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റാത്തത്‌ കൊണ്ട് അമ്മയും കിച്ചുപെണ്ണും അമ്മായിയും പിന്നെയിരിക്കാമെന്ന് പറഞ്ഞ് ഞങ്ങളെ ആദ്യം ഇരുത്തി.... പിന്നെ കഴിക്കലും, കഴിപ്പിക്കലുമായി ഉഷാറായി.. അമ്മുവിന് വേണ്ടി മാത്രം അമ്മ ബിരിയാണിയും വെച്ചത്‌കൊണ്ട് അവൾ ഹാപ്പിയാണ്..... ഞാൻ വേഗം കരിമീനും കൂട്ടി  ഒരു പിടിപിടിച്ച്  എണീറ്റു.... 'ഡാ......മതിയാക്ക്യ.... 'എന്റെ സാധാരണ ഫുഡ്അടി കാണാത്തത്‌ കൊണ്ട് മാമന്റെ വക ചോദ്യം..... ഞാൻ ഓട്ടത്തിന്റെ കാര്യം പറഞ്ഞതും എന്നാ ഞാനും കൂടെ വരാമെന്ന് പറഞ്ഞ് പുളളിയും വേഗം കഴിക്കാൻ തുടങ്ങി.... 'വരുമ്പോ രാത്രി ആകോട്ട...... '
ബ്ലോക്കിന്റെ കാര്യം കൂടി ഓർത്താണ് ഞാൻ  സമയം കണക്ക് കൂട്ടിപറഞ്ഞ്..... 'ആഹ് അതിനെന്താടാ..... ഇന്ന് എന്തായാലും ഞങ്ങള് പോകുന്നില്ല....' 'ആഹാ.... അപ്പോ പൊളി.....

💬 Comments

View all comments